Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപീഡനശ്രമം എതിർത്ത...

പീഡനശ്രമം എതിർത്ത പെൺകുട്ടിയെ കൊന്ന ബിഹാർ സ്വദേശിക്ക്​ ജീവപര്യന്തം

text_fields
bookmark_border
പത്തനംതിട്ട: പീഡനശ്രമം എതിർത്ത പ്രായപൂർത്തിയാകാത്ത ഝാർഖണ്ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന ബിഹാർ മുസാഫർ സ്വദേശി ജൂൻജുൻ കുമാറിനെയാണ് (35) പത്തനംതിട്ട പോക്സോ പ്രത്യേക കോടതി ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ചത്. 2012 മാർച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മരിച്ച പെൺകുട്ടിയുടെ സഹോദരീ ഭർത്താവിനൊപ്പം ജോലിക്കുവന്നതാണ് ജൂൻജുൻകുമാർ. കുമ്പനാട്ട് വാടകക്ക് താമസിക്കുകയായിരുന്നു പെൺകുട്ടിയും സഹോദരിയും ഭർത്താവും. ഗർഭിണിയായിരുന്ന സഹോദരിയെ പരിചരിക്കാനാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. സഹോദരിയും ഭർത്താവും ആശുപത്രിയിൽ പോയപ്പോൾ വീടി​െൻറ ചുമതല ജൂൻജുൻ കുമാറിനെ ഏൽപിച്ചു. ഇൗ സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിെച്ചന്നും എതിർത്തതിനെത്തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് േപ്രാസിക്യൂഷൻ കേസ്. കൊലപാതകത്തിന് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും ശിഷിച്ചു. പീഡനശ്രമത്തിന് മൂന്നുവർഷം കഠിനതടവും 50,000 രൂപയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story