Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:04 AM IST Updated On
date_range 21 Oct 2017 11:04 AM IST'മെർസൽ' ചലച്ചിത്രത്തിലെ സംഭാഷണങ്ങൾ അതിരുകടന്നതെന്ന് കേന്ദ്രമന്ത്രി
text_fieldsbookmark_border
നാഗർകോവിൽ: തമിഴ്നടൻ വിജയിയുടെ 'മെർസൽ' ചലച്ചിത്രത്തിലെ സംഭാഷണങ്ങൾ അതിരുകടന്നതാണെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ആരോപിച്ചു. ചലച്ചിത്രത്തിൽ ജി.എസ്.ടി, രൂപയുടെ മൂല്യത്തകർച്ച എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ അതിരുകടന്നതാണെന്നും ഇത് പൊതുജനങ്ങളിൽ തെറ്റായ സന്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. നാഗർകോവിലിൽ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അപകീർത്തികരമായ ഈ സംഭാഷണ ശകലങ്ങളെ ചലച്ചിത്രത്തിൽനിന്ന് മാറ്റാൻ ബന്ധപ്പെട്ടവർ തയാറാകണം. നടൻ കമലഹാസൻ കേന്ദ്രസർക്കാറിെൻറ ചില തീരുമാനങ്ങളെ ആദ്യം പിന്തുണക്കുകയും ഇപ്പോൾ വിമർശിക്കുന്നതും രാഷ്ട്രീയലക്ഷ്യം െവച്ചുള്ളതാണ്. അന്യമതസ്ഥർ തമ്മിലുള്ളവരുടെ േപ്രമവിവാഹങ്ങളെ ഒരിക്കലും ബി.ജെ.പി എതിർത്തിട്ടില്ല എന്നാൽ, ലൗ ജിഹാദിനോട് യോജിപ്പില്ല. 1969കളിൽ ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയ വഴക്കുകളിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ച മന്ത്രി സി.പി.എം പ്രവർത്തകർ ബി.ജെ.പിക്കാരെ ആക്രമിക്കുമ്പോൾ പിണറായി അപലപിക്കുക കൂടി ചെയ്യാറിെല്ലന്നും കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ വിശ്വാസമുള്ള മലയാളികൾപോലും പിണറായിയെ അവിശ്വസിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ കാര്യം പറയേണ്ടതില്ല. കന്യാകുമാരി ജില്ലയിൽ ഭാവിയെ മുന്നിൽകണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. നാലുവരിപ്പാതയുടെ പണി അതിവേഗം പുരോഗമിക്കുന്നു. തിരുവനന്തപുരവും നാഗർകോവിലും അടുത്ത 10 വർഷത്തിനുള്ളിൽ ഏകീകൃതമായ ഇരട്ട നഗരങ്ങളായി മാറുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story