Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകു​േട്ട്യടത്തി...

കു​േട്ട്യടത്തി വിലാസിനി വീണ്ടും അരങ്ങിലെത്ത​ുന്നു

text_fields
bookmark_border
അന്തിക്കാട് (തൃശൂർ ): നാടക -സിനിമ അഭിനേത്രി കുട്ട്യേടത്തി വിലാസിനി 74ാം വയസ്സിൽ വീണ്ടും അരങ്ങിലെത്തുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പഴുവിൽ 'കാരുണ്യ' ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷനൽ നാടകോത്സവത്തി​െൻറ ഭാഗമായാണ് പ്രശസ്തമായ 'കുന്തി'യെന്ന നാടകത്തി​െൻറ പുനരാവിഷ്ക്കാരത്തിലൂടെ കുേട്ട്യടത്തി വീണ്ടും അരങ്ങിലെത്തുന്നത്.1971 ൽ അഖില കേരള നാടകമത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുത്ത 'കുന്തി'യെന്ന നാടകത്തിൽ ഭരത് പ്രേംജിയും നടി കുട്ട്യേടത്തി വിലാസിനിയുമായിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ചത്. നാടകസംവിധാനം നിർവഹിച്ച നെല്ലിക്കോട് ഭാസ്കരൻ, ചമയം നിർവഹിച്ച കെ.ടി. രവി എന്നിവരും അന്ന് പുരസ്കാരത്തിനർഹരായിരുന്നു. കുട്ട്യേടത്തി വിലാസിനിയുടെ അഭിനയസപര്യയുടെ 60ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് 'കുന്തി'യെന്ന അതേ നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ തീരുമാനിച്ചതെന്ന് കുേട്ട്യടത്തി വിലാസിനി പറഞ്ഞു. 1973 മുതൽ 1990 വരെ അമേച്വർ -പ്രഫഷനൽ നാടകങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന വിലാസിനി 40,000 വേദികളിൽ വേഷമിട്ടു. കോഴിക്കോേട്ടക്ക് താമസം മാറ്റിയ അവർ 'കോഴിക്കോട് വിലാസിനി'യെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1966, 67, 68 വർഷങ്ങളിൽ കേരള സംഗീതനാടകഅക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ആദ്യ സിനിമ 'സന്ദേഹി' വെളിച്ചം കണ്ടില്ല. 162 സിനിമകളിൽ വേഷമിട്ടു. എം.ടി വാസുദേവൻനായരുടെ രചനയിൽ പി.എൻ. മേനോൻ സംവിധാനം നിർവഹിച്ച 'കുട്ട്യേടത്തി' സിനിമയിൽ സത്യ​െൻറ നായികയായി തിളങ്ങിയതോടെയാണ് കോഴിക്കോട് വിലാസിനി 'കുട്ട്യേടത്തി' വിലാസിനിയായത്. രാമു കാര്യാട്ട് സംവിധാനം നിർവഹിച്ച 'ദ്വീപ്' എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറി​െൻറ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയിരുന്നു. വിനീതുമൊത്ത് അഭിനയിച്ച 'മാധവീയം' സിനിമയുടെ ഡബ്ബിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് 'കുന്തി' എന്ന നാടകം വീണ്ടും അവതരിപ്പിക്കാൻ തീരുമാനമെടുത്തത്. നാടകോത്സവത്തി​െൻറ സമാപനദിവസമായ 24 ന് വൈകീട്ട് ഏഴ് മണിക്ക് പഴുവിൽ ജേപീസ് സംഗമം ഹാളിൽ നാടകം അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story