Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയുടെ പച്ചപ്പിന്​...

ശബരിമലയുടെ പച്ചപ്പിന്​ പ്രതീക്ഷപകർന്ന്​ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസ്താവന പച്ചപ്പിന് പ്രതീക്ഷപകരുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പകരം തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്നും പറഞ്ഞതോടെ, ശബരിമലെ കോൺക്രീറ്റ് വനമാക്കാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടിയായത്. വിനോദസഞ്ചാര വകുപ്പി​െൻറ േനതൃത്വത്തിൽ ശബരിമലയിൽ നിർമിക്കുന്ന പുണ്യദർശനം അതിഥിമന്ദിര സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കേവയാണ് കോൺക്രീറ്റ്വത്കരണത്തെ മുഖ്യമന്ത്രി വിമർശിച്ചത്. പുണ്യദർശനം സമുച്ചയത്തിന് ഭരണാനുമതി നൽകുകയും തറക്കല്ലിടുകയും ചെയ്െതങ്കിലും എവിടെയാണ് നിർമിക്കുകയെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് വനം വകുപ്പിനും അറിവില്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടാത്ത പുണ്യദർശനം സമുച്ചയം നിർമിക്കാനും തടസ്സമുണ്ട്. കഴിഞ്ഞ സർക്കാറി​െൻറ സമയത്ത് പുണ്യദർശനം സമുച്ചയത്തിനുവേണ്ടി ശബരിമല ജല അതോറിറ്റി െഗസ്റ്റ് ഹൗസിന് സമീപത്തെ 20 സ​െൻറ് ടൂറിസം വകുപ്പിന് ദേവസ്വം ബോർഡ് വിട്ടുകൊടുത്തിരുന്നു. ദേവസ്വം ബോർഡിന് വനം വകുപ്പ് കൈമാറിയ ഭൂമി വീണ്ടും കൈമാറാൻ കഴിയില്ലെന്ന് പറയുന്നു. ഇതിനും പുറമെയാണ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടാത്ത നിർമാണം അംഗീകരിക്കാൻ കഴിയുമോയെന്ന തർക്കം. നിർമാണം നിലക്കലിൽ വേണമെന്നാണ് നിർദേശം. ശബരിമലയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക് ടൂറിസം അതിഥിമന്ദിരവും നിലക്കലിലേക്ക് മാറ്റിയേക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story