Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശാന്തിതീരം മെഡിക്കൽ...

ശാന്തിതീരം മെഡിക്കൽ ഗൈഡൻസ്​ സെൻറർ ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
കോട്ടയം: മർഹമ ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന ശാന്തിതീരം സ​െൻറർ ഫോർ മെഡിക്കൽ ഗൈഡൻസ് ആൻഡ് ഹെൽപ് സ്ഥാപനത്തി​െൻറ ഉദ്ഘാടനവും പദ്ധതി സമർപ്പണവും വെള്ളിയാഴ്ച നടക്കും. രാവിലെ 10ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പദ്ധതി സമർപ്പണം നിർവഹിക്കും. പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മർഹമ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. അഫ്സൽ അധ്യക്ഷതവഹിക്കും. മുൻ എം.എൽ.എ വി.എൻ. വാസവൻ, കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് പഞ്ഞിക്കാരൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, മെഡിക്കൽ േകാളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് ജുമാമസ്ജിദ് ഇമാം മൗലവി ജലാലുദ്ദീൻ ഫൈസി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം.എ സമദ്, ശാന്തിതീരം കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. എസ്. അബ്ദുൽ ഖാദർ, മുനിസിപ്പൽ കൗൺസിലർ പി.പി. ചന്ദ്രകുമാർ, ശാന്തിതീരം പ്രോജക്ട് ഡയറക്ടർ എൻ.എ. മുഹമ്മദ്, മർഹമ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എം. അബ്ദുസ്സലാം, വൈസ് ചെയർമാൻ പി.കെ. മുഹമ്മദ് എന്നിവർ സംസാരിക്കും. മെഡിക്കൽ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സ​െൻറർ, പാലിയേറ്റിവ് കെയർ, രോഗികൾക്ക് വിശ്രമകേന്ദ്രം, മയ്യിത്ത് പരിപാലനം, ബ്ലഡ് ഡോണേഴ്സ് ഫോറം, ബോയ്സ് ഹോസ്റ്റൽ, നമസ്കാരസ്ഥലം തുടങ്ങിയ സംവിധാനങ്ങൾ കേന്ദ്രത്തിലുണ്ടാകും. ആംബുലൻസ് സർവിസ്, സൗജന്യമരുന്ന് വിതരണം തുടങ്ങിയ സേവനങ്ങൾ താമസിയാതെ ആരംഭിക്കും. ഫോൺ: 9496733300, 7559933300.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story