Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലൈറ്റ്​ ആൻഡ്​ സൗണ്ട്​...

ലൈറ്റ്​ ആൻഡ്​ സൗണ്ട്​ വെൽഫെയർ അസോ. സമരപ്രചാരണജാഥക്ക്​ നാളെ തുടക്കം

text_fields
bookmark_border
കോട്ടയം: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനതല സമരപ്രചാരണജാഥയും സെക്രേട്ടറിയറ്റ് മാർച്ചും ഒക്ടോബർ 21മുതൽ 30വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് തമ്പി നാഷനൽ ക്യാപ്റ്റനായ ജാഥ 21ന് കാസർകോട്ടുനിന്ന് ആരംഭിക്കും. ഉച്ചഭാഷിണിയെ അവശ്യസർവിസായി പ്രഖ്യാപിക്കുക, പരിപാടികൾക്കിടയിലെ അക്രമങ്ങളിലും മറ്റ് നിയമലംഘനങ്ങളിലും സംഘാടകരുടെപേരിൽ മാത്രം കേസെടുക്കുക, ഒാൺലൈൻ മൈക്ക് സാങ്ഷൻ സമ്പ്രദായം വ്യാപകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരപ്രചാരണ ജാഥ. 30ന് രാവിലെ 11ന് സെക്രേട്ടറിയറ്റ് മാർച്ച് നടക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. ഇക്ബാൽ, സംസ്ഥാന കോഓഡിനേറ്റർ രാജീവ് കുറവിലങ്ങാട്, ടി.പി. പ്രകാശൻ ഞീഴൂർ, റോബർട്ട് മാത്യു, ബിജു കാണക്കാരി, സി.എൻ. മോഹനൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story