Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:08 AM IST Updated On
date_range 20 Oct 2017 11:08 AM ISTസ്കൂള്‍ മേള മാണിയുടെ സ്വന്തം കാര്യമാക്കാൻ നീക്കം നടന്നു ^പി.സി. ജോർജ്
text_fieldsbookmark_border
സ്കൂള്‍ മേള മാണിയുടെ സ്വന്തം കാര്യമാക്കാൻ നീക്കം നടന്നു -പി.സി. ജോർജ് ഏറ്റുമാനൂര്‍: സംസ്ഥാന സ്കൂള്‍ കായികമാമാങ്കം കെ.എം. മാണിയുടെയും മകെൻറയും സ്വന്തം കാര്യമായി നടത്താൻ നീക്കം നടന്നതായി പി.സി. ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനചടങ്ങിന് സ്വാഗതം ആശംസിക്കാന്‍ ജോസ് കെ. മാണിയെയാണ് നേരേത്ത കെ.എം. മാണി നല്‍കിയ പ്രോഗ്രാം അനുസരിച്ച് നിശ്ചയിച്ചത്. പൂഞ്ഞാറില്‍നിന്ന് ദീപശിഖ കെ.എം. മാണി തെളിക്കുമെന്നായിരുന്നു ധരിപ്പിച്ചത്. തന്നെ വെറും കാഴ്ചക്കാരനായി ചിത്രീകരിച്ചു. കോട്ടയം ജില്ലയിലെ മറ്റ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒരു റോളും നല്‍കിയില്ല. ജോസ് കെ. മാണി സ്വാഗതം പറയുന്നതിനെതിരെ താൻ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, സി.പി.എം ഏരിയ സെക്രട്ടറി എന്നിവരെ വിളിച്ചതിെൻറ അടിസ്ഥാനത്തിലാണ് പരിപാടിയില്‍ ഭേദഗതിവരുത്തിയത്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാപ്പന്‍ മെമ്മോറിയല്‍ സ്റ്റേഡിയമാണ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയമെന്ന് മാണി പേരുമാറ്റി പ്രഖ്യാപിച്ചത്. നഗരസഭ സ്റ്റേഡിയത്തിെൻറ പേരുമാറ്റാൻ മാണിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story