Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:08 AM IST Updated On
date_range 20 Oct 2017 11:08 AM ISTസംഘർഷം
text_fieldsbookmark_border
കട്ടപ്പന: പത്തുചെയിൻ വിഷയത്തിലെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സി.പി.എമ്മുകാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സെബിൻ എബ്രഹാം, ജോസി ബേബി, അരുൺ സേവ്യർ എന്നിവരും സി.പി.എം ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ പി.ബി. ഷാജി, സജിമോൻ എന്നിവരും ചികിത്സ തേടി. പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, സി.പി.എം നേതാക്കൾക്കെതിരെ അസഭ്യവർഷം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമമഴിച്ചു വിട്ടതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story