Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉത്തരവാദിത്ത ടൂറിസം...

ഉത്തരവാദിത്ത ടൂറിസം പദ്ധതി ഉദ്ഘാടനം നാളെ കുമരകത്ത്

text_fields
bookmark_border
കോട്ടയം: ടൂറിസം രംഗത്ത് സംസ്ഥാന സർക്കാറി​െൻറ പ്രധാന ചുവടുവെപ്പായ ഉത്തരവാദിത്ത ടൂറിസത്തി​െൻറ ഒൗദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കുമരകത്ത് നിർവഹിക്കും. രാവിലെ 11.30ന് സ​െൻറ് ജോൺസ് ആറ്റമംഗലം പാരീഷ് ഹാളിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി, സുരേഷ് കുറുപ്പ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. ദേശീയതലത്തിൽ പുരസ്കാരം നേടിയ ഉത്തരവാദിത്ത ടൂറിസം പദ്ധതി, ടൂറിസം വികസനത്തിനും തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര ലഘൂകരണ പ്രവർത്തനങ്ങൾക്കും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് പ്രവർത്തിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങൾക്ക് നന്നായി ജീവിക്കാനും ആ പ്രദേശത്ത് സഞ്ചാരികളെ പരമാവധി എത്തിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഉത്തരവാദിത്ത ടൂറിസത്തിേൻറത്. ഉത്തരവാദിത്ത ടൂറിസം ദേശീയ അവാർഡ് നേടിയ കുമരകത്തെ പ്രാദേശിക പങ്കാളികളെ ആദരിക്കും. വിവിധ ടൂറിസം സംഘടനകളുമായി ചേർന്നുള്ള ഉത്തരവാദിത്ത ടൂറിസം മിഷ​െൻറ സംയുക്ത പ്രഖ്യാപനവും ധാരണപത്രവും കൈമാറലും നടക്കും. ടൂറിസം സെക്രട്ടറി ഡോ. വി. വേണു സംബന്ധിക്കും. ടൂറിസം ഡയറക്ടർ പി. ബാലകിരൺ ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി അവതരിപ്പിക്കും. ടൂറിസം അഡീ. ഡയറക്ടർ ജനറൽ ജാഫർ മാലിക് പുതിയ ഉത്തരവാദിത്ത ഡെസ്റ്റിനേഷനുകൾ പ്രഖ്യാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story