Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:03 AM IST Updated On
date_range 19 Oct 2017 11:03 AM ISTവാടക സ്കാനിയകൾ ആറെണ്ണമെത്തി, ആദ്യ സർവിസുകൾ ബംഗളൂരുവിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കായി ആറ് വാടക സ്കാനിയകളെത്തി. പ്രാഥമികഘട്ടത്തിൽ തിരുവനന്തപുരത്തുനിന്ന് ബംഗളൂരു, മംഗളൂരൂ, ചെന്നൈ, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിലേക്കാണ് സ്കാനിയകൾ സർവിസ് നടത്തുക. സ്കാനിയയുടെ ഏറ്റവും പുതിയ മോഡലായ യൂറോ 4 ബസുകളാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയത്. ഇവയുടെ റൂട്ടും സമയപ്പട്ടികയും ഒരാഴ്ചക്കുള്ളിൽ തയാറാകും. ബസുകൾ ഒാടിക്കുന്നതിന് സ്കാനിയ കമ്പനി തന്നെ തങ്ങളുടെ ഡ്രൈവർമാരെ നിയോഗിക്കും. കണ്ടക്ടർമാരെ കെ.എസ്.ആർ.ടി.സി നൽകണമെന്നതാണ് വ്യവസ്ഥ. ഒാടുന്ന കിലോമീറ്റർ അടിസ്ഥാനപ്പെടുത്തിയാണ് ബസിെൻറ വാടക നിശ്ചയിച്ചിട്ടുള്ളത്. ഡീസലും കെ.എസ്.ആർ.ടി.സി വഹിക്കണം. മൂന്ന് ഡ്രൈവർമാരെയാണ് ഒാരോ ബസിനും കമ്പനി നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ ബസുകൾ തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിൽ പോയി മടങ്ങുേമ്പാൾ 80000-85000 രൂപ വരുമാനമുണ്ടാകുന്നുണ്ട്. എട്ട് മണിക്കൂർ വിശ്രമമടക്കം ഒന്നര ദിവസമാണ് രണ്ട് ട്രിപ്പുകളുടെയും സർവിസ് സമയം. എന്നാൽ മൂന്ന് ഡ്രൈവർമാർ ഉൾപ്പെടുന്ന വാടക സ്കാനിയകൾ ഒരുദിവസം കൊണ്ട് തന്നെ സർവിസ് പൂർത്തിയാക്കും. സർവിസുകളുടെ എണ്ണം കൂടുന്നതിലൂടെ വരുമാനം വർധിപ്പിക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ. സമയക്രമത്തിലും മൈലേജിലും കർശനവ്യവസ്ഥകളാണ് മാനേജ്മെൻറ് മുന്നോട്ടുവെച്ചിട്ടുള്ളത്. നേരം വൈകി ഒാടൽ, മൈലേജ് കുറവ് എന്നിവക്ക് പിഴയടക്കമാണ് കരാറിലെ വ്യവവസ്ഥ. ബസ് ഏതെങ്കിലും കാരണത്താൽ അപകടത്തിൽപെടുകയോ, വഴിയിലാവുകയോ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ കമ്പനി പകരം ബസ് എത്തിക്കണമെന്നതും വ്യവസ്ഥയാണ്. മെയിൻറൻസ്, ശുചീകരണം, ഇൻഷറുൻസ് എന്നിവയെല്ലാം കമ്പനിയുടെ ബാധ്യതയാണ്. സ്കാനിയകളുടെ അറ്റകുറ്റപ്പണിക്ക് നിലവിൽ നല്ലൊരുതുക കെ.എസ്.ആർ.ടി.സിക്ക് ചെലവാകുന്നുണ്ട്. പലിശക്ക് വായ്പയെടുത്ത് സ്കാനിയകൾ വാങ്ങി നിരത്തിലിറക്കിയെങ്കിലും ലഭിക്കുന്ന വരുമാനം മുഴുവൻ തിരിച്ചടവിനും ഇന്ധനത്തിനും അറ്റകുറ്റപ്പണിക്കും ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. വാടക സ്കാനിയകളിലൂടെ ഇൗ സാഹചര്യം മാറുമെന്നും ഒപ്പം വരുമാനം ലഭിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഇനി 19 ബസുകളാണ് എത്താനുള്ളത്. 600 മുതൽ 649 കിലോമീറ്റർ വരെ കിലോമീറ്റർ ഒന്നിന് 30.24 രൂപയാണ് വാടകയായി കെ.എസ്.ആർ.ടി.സി സ്കാനിയ കമ്പനിക്ക് നൽകേണ്ടത്. 650 മുതൽ 699 കിലോമീറ്റർ വരെ 27.72 രൂപയും 700 മുതൽ 749 വരെ 26.60 രൂപയും 750 മുതൽ 799 വരെ 24.95 രൂപ രൂപയും 800ന് മുകളിൽ 23.83 രൂപയുമാണ് വാടകനിരക്ക്്. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story