Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഖില കേരള പ്രഫഷനൽ...

അഖില കേരള പ്രഫഷനൽ നാടകമേള

text_fields
bookmark_border
കുറവിലങ്ങാട്: ആർട്സ് ഫൗണ്ടേഷൻ എവർ റോളിങ് േട്രാഫിക്കുള്ള അഖില കേരള പ്രഫഷനൽ നാടകമേള നവംബർ 24 മുതൽ 29 വരെ കുറവിലങ്ങാട് സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. മികച്ച നാടകത്തിന് നാടകനടനും കുറവിലങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ടി.ഡി. ദേവസ്യയുടെ പേരിലെ എവർ റോളിങ് േട്രാഫിയും 20,001 രൂപ കാഷ് അവാർഡും രണ്ടാമത്തെ നാടകത്തിന് സാഹിത്യപ്രവർത്തകനും മുൻ കോൺഗ്രസ് നേതാവുമായ മാത്യു എം. പാറ്റാനിയുടെ പേരിലെ എവർ റോളിങ് േട്രാഫിയും 15,001 രൂപ കാഷ് അവാർഡും നൽകും. സംവിധായകൻ, കഥാകൃത്ത്, നടൻ, നടി, ഹാസ്യനടൻ, രംഗപടം, സംഗീതസംവിധായകൻ, ഗായകൻ, ഗായിക, പഞ്ചാത്തല സംഗീതം എന്നിവക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകും. ജൂറി തെരഞ്ഞെടുക്കുന്ന നാടകങ്ങളാകും മേളയിൽ പങ്കെടുപ്പിക്കുക. പ്രഫഷനൽ നാടക സമിതികൾ ഔദ്യോഗിക വിലാസത്തിൽ ഈ മാസം 22-ന് മുമ്പ് അപേക്ഷ നൽകണം. വിലാസം: ജനറൽ കൺവീനർ, കുറവിലങ്ങാട് ആർട്സ് ഫൗണ്ടേഷൻ, ഭാരത് മാത കോളജ് ഓഫിസ്, കുറവിലങ്ങാട്- 686633, ഫോൺ: 9447030768, 8281334284.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story