Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:12 AM IST Updated On
date_range 18 Oct 2017 11:12 AM ISTഅധികൃതര്‍ കനിഞ്ഞില്ല വെളിച്ചത്തിനായി ഒരു കുടുംബത്തിെൻറ കാത്തിരിപ്പ് പതിറ്റാണ്ടുകള്‍ പിന്നിടുന്നു
text_fieldsbookmark_border
രാജാക്കാട്: സൗജന്യ വൈദ്യുതി കണക്ഷന് അനുമതി ലഭിച്ച് മൂന്നുവര്‍ഷം പിന്നിടുമ്പോഴും വെളിച്ചത്തിനായി കാത്തിരിക്കുകയാണ് ചിന്നക്കനാല്‍ പഞ്ചായത്തിലെ പന്തടിക്കളം ഈട്ടിക്കല്‍ സാബു ജോസഫും കുടുംബവും. സമീപത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടത്തിനുപോലും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടും 60 വര്‍ഷമായി ഇവിടത്തെ മൂന്ന് കുടുംബങ്ങള്‍ ഇരുട്ടിലാണ്. '65 മുതലുള്ള റേഷന്‍ കാര്‍ഡും മറ്റു കൈവശ രേഖകളും ഇവര്‍ക്കുണ്ട്. എന്നാല്‍, മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന ഉദ്യോഗസ്ഥരുടെ അലംഭാവത്താല്‍ ഇന്നും ഇവര്‍ ഇരുട്ടില്‍ കഴിയേണ്ട അവസ്ഥയാണ്. 2013ൽ ഇവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് അനുമതി ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വെളിച്ചമെത്തിയില്ല. മണ്ണെണ്ണവിളക്കിെൻറയും മെഴുകുതിരിയുടെയും വെളിച്ചത്തിലാണ് ഇന്നും സാബുവിെൻറ രണ്ട് പെണ്‍മക്കളും പഠിക്കുന്നത്. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയും ഇടമലക്കുടിയടക്കമുള്ള ആദിവാസി മേഖലകളിൽ വരെ വൈദ്യുതിയെത്തിയപ്പോഴും പണവും സ്വാധീനവും ഇല്ലാത്തതിനാല്‍ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ് ഈ കുടുംബത്തെ. പട്ടയം: കലക്ടറേറ്റ് ഉപരോധത്തിന് ഹൈറേഞ്ച് സംരക്ഷണസമിതി *പതിനായിരം പേർ പങ്കെടുക്കും ഇടുക്കി: മലയോരജനതയുടെ ചിരകാല സ്വപ്നമായ ഉപാധിരഹിത പട്ടയം നൽകുന്നതിൽ സർക്കാർ പുലർത്തുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് നവംബർ ഒന്നിന് കലക്ടറേറ്റ് ഉപരോധിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. സമരത്തിൽ 10,000 പേർ പങ്കെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാർച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പട്ടയവിതരണത്തിള്ള ചില ഗൗരവ തടസ്സങ്ങൾ എടുത്തുമാറ്റാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 1964 ഭൂമിപതിവ് ചട്ടമസരിച്ച് പട്ടയം നൽകാൻ വാർഷിക വരുമാനപരിധി നിശ്ചയിച്ച് ഇറക്കിയ ഉത്തരവ് പിൻവലിച്ച് നാലേക്കർ വരെ പട്ടയത്തിന് സാഹചര്യമൊരുക്കാനും പട്ടയ വ്യവസ്ഥകളിൽ ജനേദ്രാഹ വ്യവസ്ഥകൾ നീക്കം ചെയ്യാനും പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് തടസ്സം മാറ്റുന്നതടക്കം കാര്യങ്ങളാണ് പ്രഖ്യാപിച്ചത്. ഏഴുമാസം കഴിഞ്ഞിട്ടും ഇവ ഉത്തരവുകളായി ഇറങ്ങിയില്ല. ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലെ ജനങ്ങൾക്കും അലോട്ട്മെൻറ്, സെറ്റിൽമെൻറ് മേഖലയിലുള്ളവർക്കും പ്രയോജനം ലഭിക്കുമായിരുന്നു. പത്തുചെയിൻ, ഷോപ് സൈറ്റ് തുടങ്ങിയ മേഖലകളിലെ പട്ടയവിഷയത്തിൽ തീരുമാനം പോലും ഉണ്ടായില്ല. ആരാധനാലയങ്ങൾക്ക് പട്ടയം നൽകുന്നതും അവതാളത്തിലാണ്. ഏലം കൃഷി, കരിങ്കാട്, തരിശ് എന്നൊക്കെ ഭൂരേഖകളിൽ എഴുതിയിട്ടിരിക്കുന്നതിനാൽ പട്ടയം നിഷേധിക്കപ്പെട്ട അനേകരുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. സംയുക്ത പരിശോധന രേഖകൾ കാണാനില്ലെന്ന ന്യായം പറഞ്ഞ് ഇടുക്കി, കഞ്ഞിക്കുഴി മേഖലകളിൽ അനേകം പട്ടയ അപേക്ഷ മാറ്റിവെച്ചിരിക്കുകയാണ്. ഉപരോധം വിജയിപ്പിക്കാൻ 101 അംഗ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, സമിതി നേതാക്കളായ സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, കെ.കെ. ദേവസ്യ, ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, ജോസ് കുഴിപ്പിള്ളിൽ, നൈസ് പാറപ്പുറത്ത്, സാബു പ്ലാത്തോട്ടാനി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story