Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവംബര്‍ 15ഓടെ 30 ലക്ഷം...

നവംബര്‍ 15ഓടെ 30 ലക്ഷം കണ്ടെയ്‌നര്‍ അരവണയും അഞ്ചുലക്ഷം അപ്പവും തയാറാകും 395 കി.മീ. റോഡ്​ നന്നാക്കും

text_fields
bookmark_border
ശബരിമല: നവംബര്‍ 15ഓടെ 30 ലക്ഷം കണ്ടെയ്‌നര്‍ അരവണയും അഞ്ചുലക്ഷം അപ്പവും തയാറാകുമെന്ന് ശബരിമല അവലോകന യോഗത്തിൽ ദേവസ്വം ബോര്‍ഡ് അറിയിച്ചു. തീർഥാടകര്‍ക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു കോടി 86 ലക്ഷം ലിറ്റര്‍ വെള്ളം പാണ്ടിത്താവളത്തും ശരംകുത്തിയിലുമായി സംഭരിക്കാനാകും. 15,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചു നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡിനുണ്ട്. ഇത്തവണ ക്യൂ കോംപ്ലക്‌സുകള്‍ പൂര്‍ണമായി ഉപയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു. ക്യൂ കോംപ്ലക്‌സുകളില്‍ ദേവസ്വം ബോര്‍ഡ് ബാരിക്കേഡുകള്‍ തയാറാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പമ്പ മുതല്‍ പ്ലാപ്പള്ളിവരെ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ ഫയര്‍ ഹൈഡ്രൻറുകള്‍ ദേവസ്വം അറ്റകുറ്റപ്പണി നടത്തണമെന്ന് ഫയര്‍ ആൻഡ് റെസ്‌ക്യൂ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളും നന്നാക്കും. 140.76 കോടിയാണ് ഇതിനായി നീക്കിെവച്ചിരിക്കുന്നത്. 395 കി.മീ. റോഡാണ് നന്നാക്കുന്നത്. ഇതില്‍ 44 കി.മീ. റോഡ് അഞ്ചുവര്‍ഷത്തെ മെയിൻറനന്‍സ് ഗാരൻറിയോടെയാണ് പണിയുക. ഒക്ടോബര്‍ 31നകം എല്ലാ പ്രവൃത്തിയും പൂര്‍ത്തിയാക്കും. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി നേതൃത്വത്തില്‍ 800 ശുചീകരണ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തുമെന്ന് കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. പമ്പയിലും സന്നിധാനത്തുമായി വാട്ടര്‍ അതോറിറ്റി 134 കിയോസ്‌കുകള്‍ സ്ഥാപിക്കും. മണിക്കൂറില്‍ 250 ലിറ്റര്‍ വെള്ളം ലഭിക്കുന്ന പുതിയ സംവിധാനം ഇത്തവണ സ്ഥാപിക്കും. ഇതിലൂടെ ചൂടുവെള്ളവും തണുത്ത വെള്ളവും ഒരേസമയം ലഭിക്കും. കെ.എസ്.ആര്‍.ടി.സി 400 ചെയിന്‍ സര്‍വിസുകള്‍ നടത്തും. മകരവിളക്കിന് 1000 ബസുണ്ടാകും. പി.ആര്‍.ഡിയുടെ മീഡിയ സ​െൻറര്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കും. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മിഷന്‍ ഗ്രീന്‍ ശബരിമല പ്രചാരണം പി.ആര്‍.ഡി നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story