Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:08 AM IST Updated On
date_range 18 Oct 2017 11:08 AM ISTചിത്രം കണ്ട് നന്ദിചൊല്ലി വിദേശികൾ
text_fieldsbookmark_border
കുമളി: സ്വന്തം പടവും വാർത്തയും ഉണ്ടെന്നറിഞ്ഞ് രാവിെല പത്രം സ്വന്തമാക്കിയ ജോൺ സോളോണും കൂട്ടുകാരി എയിൻ ഹ്വഡിസോളയും ഹാപ്പിയായി. സ്പെയിൻ സ്വദേശികളായ ഇരുവരും തേക്കടി ബൈപാസിനരികിലെ ഹോട്ടൽ ചുമരിൽ ചിത്രങ്ങൾ വരക്കുന്ന പടവും വാർത്തയും ചൊവ്വാഴ്ചയാണ് 'മാധ്യമം' പ്രസിദ്ധീകരിച്ചത്. മലയാളത്തിൽ 'നന്ദി'യെന്ന് മാത്രം പറയാനറിയുന്ന ഇരുവരും, പക്ഷേ ഭാഷയുടെ അതിർവരമ്പുകളില്ലാതെ വാർത്തയും ചിത്രവും ആസ്വദിച്ചു. തേക്കടിയിലെ അവധിക്കാലത്തിന് വിടപറഞ്ഞ് തായ്ലൻഡിലേക്കും അവിെടനിന്ന് ഇപ്പോൾ താമസിക്കുന്ന ഇംഗ്ലണ്ടിലേക്കും ഇരുവരും ഇന്ന് യാത്രതിരിക്കും. സ്വന്തം നാട്ടിലെത്തിയശേഷം നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിക്കാനും സൂക്ഷിച്ചുവെക്കാനുമായി മാധ്യമത്തിെൻറ കോപ്പികൾ സ്വന്തമാക്കിയാണ് ഇരുവരുടെയും മടക്കം. വാർത്ത പ്രസിദ്ധീകരിച്ചതിന് നന്ദി പറയാനും ഇവർ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story