Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജി.എസ്.ടി റിട്ടേൺ:...

ജി.എസ്.ടി റിട്ടേൺ: സമയം നീട്ടണം- ^പ്രാക്ടീഷനേഷ്സ് അസോ.

text_fields
bookmark_border
ജി.എസ്.ടി റിട്ടേൺ: സമയം നീട്ടണം- -പ്രാക്ടീഷനേഷ്സ് അസോ. കോട്ടയം: ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം നീട്ടണമെന്ന് ജി.എസ്.ടി പ്രാക്ടീഷനേഷ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജി.എസ്.ടി നെറ്റ്‌വര്‍ക്ക് തകരാറിലായതോടെ പിഴയടക്കേണ്ട ഗതികേടിലാണ് വ്യാപാരികള്‍. സെപ്റ്റംബറിലെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതിയാകും മുമ്പ് ജി.എസ്.ടി നെറ്റ്‌വര്‍ക്കിലെ സാങ്കേതികപിഴവുമൂലം പിഴ നല്‍കേണ്ടിവരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാനതീയതി ഈ മാസം 20നാണ് എന്ന് അറിയിച്ചെങ്കിലും സൈറ്റിൽ 17നുതന്നെ ലേറ്റ് ഫീ രേഖപ്പെടുത്തിയതിനാൽ ഫയലിങ് തടസ്സപ്പെട്ടു. നിരന്തരം നെറ്റ്‌വര്‍ക്ക് തകരാറിലാകുന്നതുമൂലം 85 ലക്ഷത്തോളം വ്യാപാരികളാണ് ബുദ്ധിമുട്ടുന്നത്. ഇൻഫോസിസിനാണ് സോഫ്റ്റ്വെയർ കരാർ നൽകിയത്. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ജി.എസ്.ടി ഹെല്‍പ് ലൈനുമായി ബന്ധപ്പെടുമ്പോള്‍ രണ്ടുദിവസം കഴിെഞ്ഞ തകരാര്‍ പരിഹരിക്കാന്‍ സാധിക്കൂവെന്നാണ് അറിയുന്നത്. ഈ മാസം സമര്‍പ്പിക്കേണ്ട പല ഫോറങ്ങളും ഇപ്പോഴും വെബ്സൈറ്റിൽ ലഭ്യമല്ല. സോഫ്റ്റ്‌വെയര്‍ കമ്പനിയെ പരിപൂര്‍ണമായി ആശ്രയിച്ച് ജി.എസ്.ടി പിരിച്ചെടുക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. വ്യാപാരിസമൂഹത്തിനുമേൽ ഭീമമായ തുക പിഴയുടെപേരിൽ അടിച്ചേൽപിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രമം. നികുതിപിരിവു സംവിധാനത്തിൽ കൃത്യതവരുത്താൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് അസോസിയേഷൻ നീങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് വി.പി. പ്രതാപന്‍, ജനറല്‍ സെക്രട്ടറി വിനോദ് മാത്യു, ട്രഷറർ ഷൈജുദ്ദീൻ, ലീഗല്‍ സെല്‍ ചെയര്‍മാന്‍ ജോഷി തൂമ്പുങ്കല്‍, ഷാജി പയ്യമ്പള്ളി, ജിജി മാത്യു, ടോമിച്ചൻ മണമേൽ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story