Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:08 AM IST Updated On
date_range 18 Oct 2017 11:08 AM ISTബൈക്കിെൻറ പിൻചക്രത്തിൽ കാൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു
text_fieldsbookmark_border
കട്ടപ്പന: ബൈക്ക് മറിഞ്ഞ് പിൻചക്രത്തിൽ കാൽ കുടുങ്ങിയ യുവാവിനെ കട്ടപ്പന അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ചെന്നാപ്പാറ സ്വദേശി ആനന്ദിനെയാണ് (22) രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് പൊന്നിക്കവല കൈരളിപ്പടിക്ക് സമീപമാണ് അപകടം. കട്ടപ്പനയിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. ലീഡിങ് ഫയർമാൻ ജോസ് ജോസഫിെൻറ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story