Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:02 AM IST Updated On
date_range 17 Oct 2017 11:02 AM ISTഒാേട്ടാ തൊഴിലാളികളുടെ കൊലപാതകം: കൊടുംകുറ്റവാളിക്ക് ക്വേട്ടഷൻ നൽകിയതായി സൂചന
text_fieldsbookmark_border
മൂന്നാർ: ബോഡിമെട്ട് ചുരത്തിൽ മൂന്നാർ സ്വദേശികളായ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്നാട്ടിലെ കൊടുംകുറ്റവാളിയും തിരുനെൽവേലി സ്വദേശിയുമായ മണിയെത്തേടി പൊലീസ്. മൂന്നാര്‍ എല്ലപ്പെട്ടി കെ.കെ ഡിവിഷന്‍ സ്വദേശികളായ ഒാേട്ടാ ഡ്രൈവർ ശരവണൻ (19), സുഹൃത്ത് പീറ്റര്‍ (18) എന്നിവരെ കൊച്ചി--ധനുഷ്‌കോടി ദേശീയപാതയോരത്ത് വെട്ടേറ്റുമരിച്ച നിലയില്‍ ഞായറാഴ്ച പുലർച്ചയാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി തമിഴ്നാട്ടിലേക്ക് ഒാട്ടം പോയതാണ് ഇരുവരും. ഒാേട്ടാ വിളിച്ച മണി ഇവരെ െകാലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. മണിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതായി തമിഴ്നാട് കൊരങ്കിണി സർക്കിൾ ഇൻസ്പെക്ടർ സഹദേവൻ പറഞ്ഞു. അതേസമയം, കൊലപാതകത്തിനു പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്നാണ് പൊലീസിെൻറ നിഗമനം. മണിയുടെ ബന്ധു ചെല്ലദുരൈയുടെ ഭാര്യ കഴിഞ്ഞദിവസം വ്യാജവാറ്റും വിൽപനയും നടത്തിയതിന് എക്സൈസ് പിടിയിലായിരുന്നു. എക്സൈസിന് വിവരം നൽകിയത് യുവാക്കളാണെന്ന സംശയത്തിൽ ചെല്ലദുരൈയുടെ നിർദേശപ്രകാരം മണി യുവാക്കളെ കൊലപ്പെടുത്തിയതാകാമെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കൊലപാതക ശേഷം ചെല്ലദുരൈയെ വിളിച്ച്, ക്വേട്ടഷൻ നടപ്പാക്കിയതായി അറിയിച്ചതായും സൂചനയുണ്ട്. തുടർന്നാണ് മണിക്കുവേണ്ടി പൊലീസ് വലവിരിച്ചത്. അതേസമയം, മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാകണമെങ്കിൽ മണി പിടിയിലാകണം. അന്വേഷണ ഭാഗമായി ഞായറാഴ്ച തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ വിമൽ, ചെല്ലദുരൈ, സെന്തിൽ, രമേശ് എന്നിവരെ ചോദ്യം ചെയ്തുവരുകയാണ്. തിരുനെൽവേലി, നാഗർകോവിൽ, ചെന്നൈ പ്രദേശങ്ങളിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതിലധികം കേസുകളിൽ പ്രതിയാണ് മണി. ഇതിൽ 18ഉം കൊലപാതക കേസുകളാണ്. മൂന്നാറിൽ ബന്ധുക്കളുള്ള മണി, കണ്ണൻദേവൻ കമ്പനിയുടെ എല്ലപ്പെട്ടി തേയില എസ്റ്റേറ്റിൽ കഴിഞ്ഞയാഴ്ച അഞ്ചുദിവസം തങ്ങിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴ്നാട് പൊലീസിെൻറ കസ്റ്റഡിയിലുള്ള വിമലിെൻറ വീട്ടിലായിരുന്നു താമസം. മുൻ പഞ്ചായത്ത് അംഗവും സി.പി.ഐ യുവജന വിഭാഗം നേതാവുമാണ് വിമൽ. സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച് വിമൽ വാങ്ങിയ മൊബൈൽ സിം കാർഡാണ് മണി ഇവിടെ ഉപയോഗിച്ചിരുന്നത്. ഇതാണ് വിമലിനെ കസ്റ്റഡിയിലെടുക്കാൻ കാരണം. ശനിയാഴ്ച രാവിലെ എല്ലപ്പെട്ടിയിൽനിന്ന് പച്ചക്കറി കയറ്റി മൂന്നാറിലെത്തിയ ശരവണെൻറ ഓട്ടോ ഇയാൾ ബോഡിയിലേക്ക് ഓട്ടം വിളിച്ചതായാണ് പൊലീസ് നിഗമനം. ഉച്ചക്ക് മൂന്നാർ ടൗണിലെ ഒരു ചായക്കടയിൽ മൂവരും ചായ കുടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ശരവണനും സുഹൃത്ത് പീറ്ററും മണിയുമാണ് ഓട്ടോയിൽ തമിഴ്നാട്ടിലേക്ക് പോയതെങ്കിലും ബോഡിമെട്ട് ചെക്ക്പോസ്റ്റിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ഓട്ടോയിൽ ശരവണനും പീറ്ററും മാത്രമാണുണ്ടായിരുന്നത്. ഇത് ദുരൂഹത കൂട്ടുന്നു. തമിഴ്നാട്ടിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ തിങ്കളാഴ്ച എല്ലപ്പെട്ടിയിലെത്തിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story