Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:02 AM IST Updated On
date_range 17 Oct 2017 11:02 AM ISTകട്ടപ്പന നഗരത്തിൽ നിരീക്ഷണകാമറ സ്ഥാപിക്കുന്നു
text_fieldsbookmark_border
* 40 ഇടങ്ങളിലാണ് കാമറ സ്ഥാപിക്കുന്നത് കട്ടപ്പന: കട്ടപ്പന നഗരത്തിൽ സി.സി ടി.വി നിരീക്ഷണ കാമറ സ്ഥാപിക്കുന്നു. കൊലപാതകം, ഹഷീഷ്, കഞ്ചാവ്, കള്ളനോട്ട്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ സത്രീസുരക്ഷ വർധിപ്പിക്കാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും കുറ്റവാളികളെ നിരീക്ഷിക്കാനുമാണ് വിവിധയിടങ്ങളിൽ നിരീക്ഷണകാമറ സ്ഥാപിക്കുന്നത്. കട്ടപ്പന നഗരസഭയും പൊലീസും വ്യാപാരികളും സഹകരിച്ചാണ് പദ്ധതി പ്രവർത്തികമാക്കുന്നത്. കട്ടപ്പന നഗരത്തിൽ ഏറ്റവും തിരക്കള്ള 40 ഇടങ്ങളിൽ കാമറ സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. എട്ടു ലക്ഷം രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. രണ്ടുഘട്ടമായി ഇത് വിനിയോഗിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടമായി എറ്റവും പ്രധാനപ്പെട്ട 32 ഇടങ്ങളിൽ കാമറ സ്ഥാപിക്കും. ഇതിനായി നാലുലക്ഷം രൂപയും വകയിരുത്തി. കട്ടപ്പന നഗരത്തിെൻറ പരിധിയിൽ ഏറെ പ്രദേശം വരുന്നതിനാൽ നഗരം മുഴുവൻ കാമറകളുടെ പരിധിയിൽ കൊണ്ടുവരാൻ വൻതുക െചലവുവരും. അതിനാൽ നഗരത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി പ്രാവർത്തികമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെ സുരക്ഷ കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. ഇതിന് വ്യാപാരികളുടെ സഹായം തേടും. പദ്ധതിയുടെ കീഴിൽ വരുന്ന നഗരത്തിലെ മുഴുവൻ സി.സി ടി.വി കാമറകളും കട്ടപ്പന സി.ഐ ഓഫിസിലെ മാസ്റ്റർ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും നഗരം പൊലീസിെൻറ നിരീക്ഷണത്തിലാക്കാനാണ് ശ്രമം. നഗരത്തിന് സമീപത്തുള്ള െറസിഡൻറ്സ് അസോസിയേഷനുകളും പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധമാണെന്ന് നഗരസഭയെ അറിയിച്ചിട്ടുണ്ട്. അങ്ങനെയാന്നെങ്കിൽ നഗരത്തോടുചേർന്ന െറസിഡൻറ്സ് ഏരിയകളിലും സി.സി ടി.വി കാമറ സ്ഥാപിച്ച് പൊലീസിെൻറ നിരീക്ഷണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. സാമൂഹിക പുരോഗതിക്ക് സന്നദ്ധ സംഘടനകൾ അനിവാര്യം- -എം.എം. മണി രാജമുടി: സമൂഹത്തിെൻറ സമഗ്രപുരോഗതിക്ക് സംഘടിത സന്നദ്ധ പ്രസ്ഥാനങ്ങൾ അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി. സർക്കാറിന് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് നിയമപരവും സാങ്കേതികവുമായ പരിമിതികളുണ്ട്. ഇത്തരത്തിലെ തടസ്സങ്ങൾ വർധിക്കുന്ന കാലഘട്ടത്തിൽ അത് മറികടക്കാൻ സന്നദ്ധ സംഘടനകളുടെ സമ്മർദമാണ് പോംവഴിയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി രൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റിയുടെ കീഴിലെ ഗിരിജ്യോതി ക്രഡിറ്റ് യൂനിയെൻറ 14ാം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിൽ അധ്യക്ഷതവഹിച്ചു. സൊസൈറ്റി പ്രസിഡൻറും ഇടുക്കി രൂപത വികാരി ജനറലുമായ മോൺ. ജോസ് പ്ലാച്ചിക്കൽ പ്രഭാഷണം നടത്തി. സൊസൈറ്റി ഈ വർഷം പുതുതായി നടപ്പാക്കുന്ന ഹരിതം പദ്ധതി, എസ്.എച്ച്.ജി ഡിജിറ്റലൈസേഷൻ, സമ്പൂർണ ഉൗർജസംരക്ഷണ വനം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി എം.എം. മണി നിർവഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story