Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:02 AM IST Updated On
date_range 17 Oct 2017 11:02 AM ISTസേവനമികവുമായി അങ്ങാടിക്കൽ വടക്ക് ആയുർവേദ ആശുപത്രി
text_fieldsbookmark_border
കൊടുമൺ: കിടത്തിച്ചികിത്സയുള്ള ജില്ലയിലെ ആയുർവേദ ആശുപത്രികളിലൊന്നാണ് അങ്ങാടിക്കൽ വടക്ക് സർക്കാർ ആയുർവേദ ആശുപത്രി. രോഗികൾക്ക് ഇവിടെ മികച്ച സേവനമാണ് ലഭിക്കുന്നത്. 45 വർഷം മുമ്പാണ് ആരംഭിക്കുന്നത്. ആദ്യത്തെ സംസ്കൃത നാടകമെഴുതിയ ശക്തിഭദ്രെൻറ ജന്മസ്ഥലമാണ് കൊടുമൺ അങ്ങാടിക്കൽ. അദ്ദേഹത്തിെൻറ കൊട്ടാരമിരുന്ന സ്ഥലത്താണ് ആയുർവേദ കെട്ടിടം. ചീഫ് മെഡിക്കൽ ഒാഫിസർ ഉൾപ്പെടെ നാല് ഡോക്ടർമാരുണ്ട്. സംസ്ഥാന സർക്കാറിെൻറ 'ആയുഷ്' പദ്ധതി വഴിയുള്ള ചികിത്സക്കും ഇൗ ആശുപത്രിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആയുർവേദം, യോഗ, യുനാനി, സിദ്ധ തുടങ്ങിയവക്ക് പ്രത്യേകം ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്ന് നൂറിലേറെ രോഗികൾ ദിവസവും ഒ.പിയിൽ എത്തുന്നുണ്ട്. പത്തുപേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കിടത്തിച്ചികിത്സ സൗകര്യമുണ്ട്. പ്രമേഹം, ബി.പിപോലെയുള്ള ജീവിതശൈലീരോഗങ്ങൾക്കും ഇവിടെ ചികിത്സയുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിെൻറ 40 ലക്ഷം ഫണ്ടുപയോഗിച്ച് രണ്ടുവർഷം മുമ്പാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയത്. ആയുഷ് ചികിത്സകളുടെ ഭാഗമാണ് ഇൗ കെട്ടിടം. ഫിസിയോതെറപ്പി ചികിത്സയുമുണ്ട്. ഇതിനായി ഫിസിയോ തെറപ്പിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. കഷായം, അരിഷ്ടം, എണ്ണ തുടങ്ങിയവക്കൊപ്പം കിടത്തിച്ചികിത്സക്കാർക്ക് മൂന്നുനേരം സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ പ്ലാേൻറഷൻ കോർപറേഷെൻറ കൊടുമൺ, ചന്ദനപ്പള്ളി പ്ലാേൻറഷനുകളിലെ തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ് ഇൗ ആശുപത്രി. നിലവിലുള്ള പ്രധാന കെട്ടിടം നാൽപതിലേറെ വർഷം പഴക്കമുള്ളതാണ്. കാലപ്പഴക്കത്താൽ ബലക്ഷയമുണ്ട്. കൂടുതൽ പേരെ കിടത്തിച്ചികിത്സിക്കാനുള്ള കെട്ടിട സൗകര്യം വേണമെന്നതാണ് അധികൃതരുടെ ആവശ്യം. ഡോക്ടർമാർക്ക് താമസിക്കാനുള്ള ക്വാർേട്ടഴ്സുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story