Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:02 AM IST Updated On
date_range 17 Oct 2017 11:02 AM ISTഡിസ്പെൻസറി ഒന്നാം നിലയിൽ; കയറാനാകാതെ വയോധികർ
text_fieldsbookmark_border
തിരുവല്ല: ആയുർവേദ ഡിസ്പെൻസറി ഒന്നാം നിലയിലായതിനാൽ പ്രായമായവർ വലയുന്നു. നെടുമ്പ്രം പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് ഡിസ്പെൻസറി. ഇത് പൊടിയാടി ജങ്ഷന് സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ വൈദ്യുതീകരണം മാത്രമാണ് നടത്താനുള്ളത്. ഇതിനായി ഒന്നര വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പിൽ 2.40 ലക്ഷം രൂപയും അടച്ചു. എന്നാൽ, ടെൻഡർ നടപടി പൂർത്തിയാക്കാൻ മരാമത്ത് വകുപ്പ് തയാറായിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സുനിൽ കുമാർ പറഞ്ഞു. തിരുവല്ല നഗരസഭയുടെ കീഴിൽ വാരിക്കാട്ട് പ്രവർത്തിക്കുന്ന ആശുപത്രിയിൽ മാത്രമാണ് കിടത്തി ച്ചികിത്സ സൗകര്യം. സ്വന്തം കെട്ടിടത്തിലെ ആശുപത്രിയിൽ പത്ത് രോഗികളെ കിടത്തിച്ചികിത്സിക്കാം. പ്രതിദിനം നൂറോളം പേരാണ് ഇവിടെ ചികിത്സതേടുന്നത്. ചീഫ് മെഡിക്കൽ ഓഫിസർ ഉൾെപ്പടെ മൂന്ന് ഡോക്ടർമാരുണ്ട്. രണ്ട് നഴ്സ്, മൂന്ന് നഴ്സിങ് അസിസ്റ്റൻറ്, ഒരു ഫാർമസിസ്റ്റ്, ഒരു അറ്റൻഡർ എന്നിവരാണ് മറ്റു ജീവനക്കാർ. കടപ്ര പഞ്ചായത്ത് കെട്ടിടത്തിൽ തേവേരി മൂന്നാം കുരിശിന് സമീപത്തെ ഡിസ്പെൻസറിയിൽ പ്രതിദിനം 60 ഒാളം പേർ എത്തുന്നുണ്ട്. തേവേരി ഭാഗത്തേക്ക് വാഹനസൗകര്യം കുറവാണ്. നിരണം ഗ്രാമപഞ്ചായത്തിലെ ഡിസ്പെൻസറിയിൽ എഴുപതോളം രോഗികൾ ചികിത്സതേടിയെത്തുന്നുണ്ട്. യാത്രദുരിതം തന്നെയാണ് ഇവിടെയും വെല്ലുവിളി. പെരിങ്ങര ഗ്രാമപഞ്ചായത്ത് ഡിസ്പെൻസറിയിലും ചാത്തങ്കരിയിലെ സബ് സെൻറിലുമായി നൂറിലധികം പേർ പ്രതിദിനം എത്തുന്നു. കുറ്റൂരിലെ ഡിസ്പെൻസറിയിൽ പ്രതിദിനം 80നടുത്ത് ആൾക്കാരെത്തുന്നു. എം.സി റോഡിനോടുചേർന്ന ഡിസ്പെൻസറി എന്നനിലയിൽ കിടത്തിച്ചികിത്സയുള്ള ആശുപത്രിയായി ഉയർത്താൻ നടപടി ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്കുൾപ്പെടെ നിവേദനം നൽകാൻ പഞ്ചായത്ത് സമിതി തീരുമാനിച്ചതായി പ്രസിഡൻറ് ശ്രീലേഖ രഘുനാഥ് പറഞ്ഞു. കവിയൂർ വില്ലേജ് ഓഫിസിന് സമീപത്തെ ഡിസ്പെൻസറിയിൽ നൂറോളം രോഗികൾ ദിവസേന എത്തുന്നു. വിസ്തൃതി ഏറെയുള്ള പഞ്ചായത്തിൽ കണിയാമ്പാറയിലോ പുന്നിലത്തോ സബ് സെൻറർ ആരംഭിച്ചാൽ കൂടുതൽ പേർക്ക് പ്രയോജനകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എലിസബത്ത് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story