Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇട്ടയാളെക്കൊണ്ട്​...

ഇട്ടയാളെക്കൊണ്ട്​ നാട്ടുകാർ മാലിന്യം നീക്കിച്ചു

text_fields
bookmark_border
പന്തളം: രാത്രിയുടെ മറവിൽ തള്ളിയ മാലിന്യം പട്ടാപ്പകൽ ഇട്ടയാളെക്കൊണ്ട് നാട്ടുകാർ നീക്കിച്ചു. പന്തളം-മുട്ടാർ യക്ഷി വിളക്കാവ് റോഡിൽ ശനിയാഴ്ച രാത്രി തള്ളിയ മാലിന്യമാണ് നാട്ടുകാർ ഇട്ടയാളെക്കൊണ്ടുതന്നെ മാറ്റിച്ചത്. സ്ഥിരം മാലിന്യം തള്ളുന്ന ഈ പ്രദേശത്തുകൂടി കാൽനടപോലും അസഹനീയമായിരുന്നു. ഞായറാഴ്ച രാവിലെയാണ് വ്യാപകമായി മാലിന്യം ഉപേക്ഷിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. റോഡരികിൽ കിടന്ന മാലിന്യത്തിൽ വാഹനങ്ങൾ കയറി കിടക്കുകയായിരുന്നു. മാലിന്യം നീക്കാനെത്തിയവർ നടത്തിയ പരിശോധനയിൽ കിട്ടിയ കടലാസിൽനിന്ന് മാലിന്യം തള്ളിയവരെ കണ്ടെത്തി. നിക്ഷേപിച്ച ആളി​െൻറ മക​െൻറ സ്കൂൾ വിലാസമടക്കം വിവരങ്ങൾ നാട്ടുകാർക്ക് മാലിന്യത്തിൽനിന്ന് ലഭിച്ചു. നാട്ടുകാരുടെ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പന്തളത്തെ പ്രമുഖ ഹോട്ടലിലെ മാലിന്യമായിരുന്നു ജനവാസ മേഖലയിൽ ഉപേക്ഷിച്ചത്. നാട്ടുകാർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് നിക്ഷേപിച്ചവർ തന്നെയെത്തി മാലിന്യം നീക്കം ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story