Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 11:04 AM IST Updated On
date_range 13 Oct 2017 11:04 AM ISTബിഹാർ ഉപമുഖ്യമന്ത്രി ബന്ധുക്കളെ കാണാനെത്തി; നാടൻ പലഹാരം കഴിച്ച് മടങ്ങി
text_fieldsbookmark_border
കോട്ടയം: നീണ്ട ഇടവേളക്കുശേഷം ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി കോട്ടയത്തെ ബന്ധുവീട്ടിലെത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷയാത്രയുടെ കോട്ടയത്തെ സ്വീകരണപരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ സുശീൽകുമാർ മോദി ഭാര്യ ജസിയുടെ പിതൃസഹോദരീപുത്രി ജോയിസിെൻറയും ഭർത്താവ്, സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ഇളയപുത്രൻ ജോണിയുടെയും (രാജൻ വർക്കി) വടവാതൂർ മാധവൻപടിയിലെ പെരുഞ്ചേരിൽ വീട്ടിലാണ് എത്തിയത്. മുക്കാൽ മണിക്കൂർ കുടുംബവിശേഷങ്ങൾ പങ്കിട്ടാണ് മടങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടിലെത്തിയ സുശീൽകുമാറിനൊപ്പം ൈപ്രവറ്റ് സെക്രട്ടറിയും ബി.ജെ.പി നേതാവും മാത്രമാണുണ്ടായിരുന്നത്. അകമ്പടിസേവിച്ചെത്തിയ പൊലീസ് വാഹനം വീടിനുപുറത്ത് കിടന്നു. ഉപമുഖ്യമന്ത്രിയായശേഷം ആദ്യമായി എത്തിയ സുശീൽകുമാറിെന കുടുംബാംഗങ്ങൾ ഹൃദയപൂർവം വരവേറ്റു. കേരളത്തിെൻറ നാടൻ പലഹാരങ്ങളായ വട്ടയപ്പം, ഉഴുന്നുവട, ഏത്തക്കാപ്പം തുടങ്ങിയവയാണ് അദ്ദേഹത്തിനായി വീട്ടുകാർ ഒരുക്കിയത്. പാർട്ടി പരിപാടിയായതിനാൽ ഭാര്യ ജസിയെ ഒപ്പം കൂട്ടിയിരുന്നില്ല. ധനമന്ത്രികൂടിയായ സുശീൽകുമാർ കേരളത്തെക്കുറിച്ച് നല്ല അഭിപ്രായവും പങ്കിട്ടു. കേരളത്തിലെ ഗ്രാമങ്ങൾപോലും ബിഹാറിലെ പട്ടണത്തിന് തുല്യമാണ്. പ്രകൃതിഭംഗിയിൽ നിറഞ്ഞുനിൽക്കുന്ന കേരളത്തിലെ ടൂറിസവും വിദ്യഭ്യാസമ്പന്നരായ ആളുകളുടെ പെരുമാറ്റവും ഏറെ ആകർഷിെച്ചന്നും അദ്ദേഹം പറഞ്ഞു. ജസിയുടെ പിതൃസഹോദരീമക്കളായ ജേക്കബ് റസ്കിൻ, ഡെയ്സി മാത്യു, ലീലാമ്മ തോമസ്, ടോമി എന്നിവരും മരുമക്കളായ ബേബിച്ചൻ, ജോണി എന്നിവരും സുശീൽകുമാർ മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. രണ്ടുദിവസത്തെ കേരളസന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ ഏഴിന് നെടുമ്പാശ്ശേരിയിൽനിന്ന് ബിഹാറിലേക്ക് പോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story