ഒളിവിൽ കഴിഞ്ഞ പ്രതി ഏഴുവർഷത്തിനുശേഷം പിടിയിൽ

05:34 AM
13/10/2017
കോട്ടയം: നിരവധി കേസുകളിൽ പ്രതിയായി ഏഴുവർഷത്തിലേറെ ഒളിവിൽ കഴിഞ്ഞയാളെ ഷാഡോ പൊലീസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി മഠത്തിപറമ്പിൽ വീട്ടിൽ നസീറാണ് (തവള നസീർ-47) അറസ്റ്റിലായത്. 2009ൽ സംക്രാന്തിയിലുണ്ടായ അടിപിടിക്കേസിൽ തനിക്കെതിരെ സാക്ഷിപറഞ്ഞ അയൽവാസിയെ ആക്രമിച്ച കേസിൽ പൊലീസ് നസീറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട്, വിവിധ കേസുകളിൽ പ്രതിയായെങ്കിലും കെണ്ടത്താൻ സാധിച്ചിരുന്നില്ല. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, കോട്ടയം ഡിവൈ.എസ്.പി സഖറിയ മാത്യു, ഇൗസ്റ്റ് സി.െഎ സാജു വർഗീസ്, എസ്.ഐ രഞ്ജിത് കെ. വിശ്വനാഥ്, ഷാഡോ പൊലീസ് സംഘത്തിലെ എ.എസ്.ഐമാരായ ഷിബുക്കുട്ടൻ, അജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജുമോൻ നായർ, ഐ. സജികുമാർ, ഷിജിമോൻ എന്നിവർ നേതൃത്വം നൽകി. പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞ് വീട്ടിൽനിന്ന് കുഴൽപണം തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് നസീറെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തോട് നവീകരണം; മണ്ണുമാന്തിയന്ത്രം മറിഞ്ഞ് അപകടം, ഡ്രൈവർ രക്ഷപ്പെട്ടു കോട്ടയം: മീനച്ചിൽ-മീനന്തറയാർ-കൊടൂരാർ പദ്ധതിയുടെ ഭാഗമായ തോട് നവീകരണത്തിനിടെ മണ്ണുമാന്തിയന്ത്രം മറിഞ്ഞ് അപകടം. വെള്ളത്തിൽ വീണ ഡ്രൈവർ വിഷ്ണു (27) രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് അമയന്നൂർ ആറാട്ടുകടവിൽ മാലം ഭാഗത്തേക്കുള്ള തോട് നവീരിക്കുന്നതിനിടെയാണ് സംഭവം. സ്പിന്നിങ് മില്ലിന് സമീപത്തെ കലുങ്കിന് സമീപം ശുചീകരണം നടത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രം മറിയുകയായിരുന്നു. തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞ എക്സ്കവേറ്ററി​െൻറ അടിയിലേക്ക് പതിച്ച ഡ്രൈവർ വിഷ്ണുവിനെ നാട്ടുകാരും ജനകീയ കൂട്ടായ്മ പ്രവർത്തകരും ഇടപെട്ട് രക്ഷപ്പെടുത്തി. മറ്റൊരു എക്സ്കവേറ്റർ ഉപയോഗിച്ച് തോട്ടിൽ പതിച്ച മണ്ണുമാന്ത്രിയന്ത്രം കരക്കെത്തിച്ചു. അമയന്നൂർ മുതൽ മേത്താപറമ്പ് പാലംവരെ പലഭാഗത്തും തോട് കൈയേറി ഇടുങ്ങിയ നിലയിലാണ്. കൈയേറ്റം പൂർണമായും ഒഴിപ്പിച്ച് നവീകരണപ്രവർത്തനങ്ങൾ തുടരുമെന്ന് േകാഒാഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ അറിയിച്ചു. ഡോ.ജേക്കബ് ജോർജ്, ഗോപു നട്ടാശേരി, ഷിബു, വി.ആർ. സുരേന്ദ്രൻ, ചീനിക്കുഴി രാധാകൃഷ്ണൻ, വിശ്വനാഥൻ നായർ, റെജിമോൻ ജേക്കബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മാർച്ചും ധർണയും കോട്ടയം: ജി.എസ്.ടിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഒൗസേപ്പച്ചൻ അധ്യക്ഷതവഹിച്ചു. ജില്ല ഭാരവാഹികളായ ജോസ് കുറ്റിയാനിമറ്റം, പി.എ. ഇർഷാദ്, ജോജി ജോസഫ്, പദ്മ സദാശിവൻ, എൻ.കെ. ജയകുമാർ, ബി. അജിത്കുമാർ, കെ. സേന്താഷ്കുമാർ, ബിനു നീറോസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എസ്. മണി സ്വാഗതവും ഏരിയ സെക്രട്ടറി അബ്ദുൽ സലിം നന്ദിയും പറഞ്ഞു. മാർക്കറ്റിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി വ്യാപാരികൾ പെങ്കടുത്തു.
COMMENTS