ആകാശിന്​ റെക്കോഡ്​ ഡബിൾ​; രണ്ടാം ദിനം നാല്​ റെക്കോഡ്​ റവന്യൂ ജില്ല കായികമേള

05:34 AM
13/10/2017
മരങ്ങാട്ടുപിള്ളി: രണ്ടാം ദിനവും ട്രാക്കിൽനിന്ന് റെക്കോഡ് പ്രകടനങ്ങൾ വിട്ടുനിന്നെങ്കിലും പ്രതീക്ഷയായി ത്രോ, ജമ്പിങ് പിറ്റുകൾ. ഇൗ ഇനങ്ങളിലായി വ്യാഴാഴ്ച നാല് റെക്കോഡ് പിറന്നു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോ, സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട്, ട്രിപ്പിൾ ജമ്പ് ജൂനിയർ ആൺ, പെൺ വിഭാഗങ്ങളിൽ എന്നിവയിലാണ് റെക്കോഡുകൾക്ക് പുതിയ അവകാശികളായത്. ആദ്യദിനം ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ സ്വന്തം റെക്കോഡ് തിരുത്തിയ ആകാശ് എം. വർഗീസ് വ്യാഴാഴ്ചയും റെക്കോഡിലേക്ക് പറന്നിറങ്ങി. ട്രിപ്പിൾ ജമ്പിലായിരുന്നു പുതിയ ദൂരം എഴുതിയത്. ഇതോടെ റെക്കോഡ് ഡബിളും കുറുമ്പനാടം സ​െൻറ് പീറ്റേഴ്‌സ് എച്ച്.എസ്.എസിലെ ഇൗ പത്താംക്ലാസുകാരൻ സ്വന്തമാക്കി. കഴിഞ്ഞവർഷം ഇതേ സ്റ്റേഡിയത്തിൽ സ്വന്തംപേരിൽ കുറിച്ച 13.72 മീറ്ററാണ് മികച്ച പ്രകടനത്തിലൂടെ ആകാശ് തിരുത്തിയത്. പുതിയ ദൂരം 14.38 മീറ്ററാണ്. കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റിൽ ട്രിപ്പിൾ ജമ്പിൽ സ്വര്‍ണം കരസ്ഥമാക്കിയ ആകാശ് െവള്ളിയാഴ്ച 100 മീറ്ററിലും മത്സരിക്കും. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ് ജമ്പിലും ട്രിപ്പിൾ ജമ്പിലും െവങ്കലം നേടിയിരുന്നു. വാകത്താനം കടുവാക്കുഴിയില്‍ മനയില്‍ വര്‍ഗീസ് ജോണ്‍-സുരേഖ വര്‍ഗീസ് ദമ്പതികളുടെ മകനാണ്. ജുനിയർ പെൺകുട്ടികളുെട വിഭാഗത്തിൽ കുറുമ്പനാടം സ​െൻറ് പീറ്റേഴ്സ് എച്ച്.എസ്.എസിലെ അലീന ടി. സജിയും പുതിയ റെക്കോഡ് കുറിച്ചു. 2015-16ലെ ഭരണങ്ങാനം സ്പോർട്സ് കൗൺസിലിലെ മമീഷ് ബിജുവി​െൻറ റെക്കോഡാണ് പഴങ്കഥയായത്. 11.60 മീറ്റാണ് പുതിയ ദൂരം. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അലീന. ഒാേട്ടാ ൈഡ്രവറായ സജിയുടെ മകളാണ്. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് േത്രായിൽ മിലി ആൻ മാത്യുവാണ് പുതിയ റെക്കോഡ് ഉടമ. ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മിലു 24.08 മീറ്റർ ദൂരത്തിലേക്ക് ഡിസ്കസ് േത്രാ പായിച്ചാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. എട്ടു വർഷങ്ങൾക്കു മുമ്പ് ചങ്ങനാശ്ശേരി സ​െൻറ് ജോസഫ്സ് ജി.എച്ച്.എസ്.സിലെ സനിത സാജൻ സ്ഥാപിച്ചിരുന്ന 21.95 മീറ്റർ എന്ന റെേക്കാഡാണ് പഴങ്കഥയായത്. അരുവിത്തുറ ഗണപതിപ്ലാക്കൽ മനോജ് ജോസ്-- ലിൻസി ദമ്പതികളുടെ മകളാണ്. കായികാധ്യാപകൻ ജൂലിയസ് മനയാനിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കോട്ടയം വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ ആശംസ് വി. സുനിലും റെക്കോഡ് നേട്ടം കൊയ്തു.
COMMENTS