Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKTL12

KTL12

text_fields
bookmark_border
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ സ്വകാര്യ കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര--ദിണ്ഡുഗല്‍ 183 ദേശീയപാതയില്‍ മരുതുംമൂടിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം. കട്ടപ്പന സ്വദേശികളായ പാണാപറമ്പില്‍ കമലാക്ഷി (70), ചോറ്റുപാറയില്‍ അരുണ്‍ രാമചന്ദ്രന്‍ (27), അരുണി​െൻറ മാതാപിതാക്കളായ അമ്മിണി (54), രാമചന്ദ്രന്‍ ( 55) എന്നിവര്‍ക്കാണ് പരിക്കേററത്. വ്യാഴാഴ്ച വൈകീട്ട്് മൂന്നോടെ മുണ്ടക്കയത്തുനിന്ന് കട്ടപ്പനക്ക് പോയ ഇന്നോവ കാറും കട്ടപ്പനയില്‍നിന്ന് പൂഞ്ഞാറിലേക്ക് പോയ ഇയോണ്‍ കാറുമാണ് അപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ കമലാക്ഷി, അമ്മിണി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാമപുരം പഞ്ചായത്തിനെ ഹർത്താലിൽനിന്ന് ഒഴിവാക്കി കോട്ടയം: രാമപുരം സ​െൻറ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ച​െൻറ തിരുനാൾ നടക്കുന്നതിനാൽ രാമപുരം പഞ്ചായത്ത് പ്രദേശത്തെയും ഭക്തർ സഞ്ചരിക്കുന്ന വാഹനങ്ങളെയും 16ന് യു.ഡി.എഫ് നടത്തുന്ന ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story