ബൈക്കിൽ ടാങ്കർ ലോറിയിടിച്ചു യുവതി മരിച്ചു

05:34 AM
13/10/2017
KTD63 SHANDHI accident death മരിച്ച ശാന്തി കടുത്തുരുത്തി: ഭർത്താവ് ഒാടിച്ച . ഭർത്താവും മകനും രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ ടാങ്കർ ലോറി നിർത്താതെ പോയി. വൈക്കം മടിയത്തറ സ്കൂളിനു സമീപം പടിഞ്ഞാറേ പൂത്തല വീട്ടിൽ ഷാജിയുടെ ഭാര്യ ശാന്തിയാണ് (36) മരിച്ചത്. ഷാജിയുടെ കാലിനു സാരമായ പരിക്കുണ്ട്. മകൻ അദ്വൈത് (12) പരിക്കില്ലാതെ രക്ഷെപ്പട്ടു. വ്യാഴാഴ്ച വൈകീട്ട്്് 6.30ന് മുട്ടുചിറ ആറാംമൈലിനു സമീപമായിരുന്നു അപകടം. ശാന്തിയുടെ ശരീരത്തിലൂടെ ലോറി കയറിയതായി പൊലീസ് പറഞ്ഞു. ശാന്തിയുടെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത ശേഷം കുറുമുള്ളൂരിൽനിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. പിറകിലൂടെയെത്തിയ ടാങ്കർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്കു വീണ ശാന്തിയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി. ഇതുവഴിയെത്തിയ ഓട്ടോ ൈഡ്രവർ വിജയനാണ് മൂവരെയും മുട്ടുചിറയിലെ ആശുപത്രിയിലെത്തിച്ചത്. ടാങ്കർ ലോറിയുടെ ചിത്രങ്ങൾ കാമറകളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറുപ്പന്തറയിലെ ഹോട്ടലിലെ കാമറയിൽ ബൈക്കും പിന്നിലായി ടാങ്കർ ലോറിയും പോകുന്ന ദൃശ്യങ്ങളുണ്ട്. നമ്പർ ഉൾപെടെ വിവരങ്ങൾ ലഭിക്കുന്നതോടെ ടാങ്കർ ലോറി കണ്ടെത്താൻ കഴിയുമെന്ന് എസ്.ഐ കെ.കെ. ഷംസു പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിയായ മകൾ അപർണ (15) വീട്ടിലുള്ളതിനാൽ നേരം ഇരുട്ടും മുമ്പ് മടങ്ങി പോകുകയായിരുന്നു മൂവരും.
COMMENTS