Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:09 AM IST Updated On
date_range 12 Oct 2017 11:09 AM ISTപ്രകൃതിയിലേക്ക് മടങ്ങാൻ ജനമൈത്രി പൊലീസ് ഒപ്പമുണ്ട് ^ഡോ. ബി. സന്ധ്യ
text_fieldsbookmark_border
പ്രകൃതിയിലേക്ക് മടങ്ങാൻ ജനമൈത്രി പൊലീസ് ഒപ്പമുണ്ട് -ഡോ. ബി. സന്ധ്യ കോട്ടയം: പ്രകൃതിയിലേക്ക് മടങ്ങുന്ന സംസ്കാരം തിരിച്ചുപിടിക്കാൻ ജനമൈത്രി പൊലീസ് മുന്നിട്ടിറങ്ങുമെന്ന് എ.ഡി.ജി.പി ഡോ. ബി. സന്ധ്യ. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയിലൂടെ സമ്പൂർണ ഹരിതസാക്ഷരതക്കായി തയാറാക്കിയ ബ്രോഷർ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. നദിയുടെ മരണമണി മുഴങ്ങിയാൽ കുടിവെള്ളംപോലും ഇല്ലാതാകും. അതിനാൽ നദീതീരവും കൈത്തോടുകളും നെൽപാടങ്ങളും സമൃദ്ധിയിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് ജനമൈത്രി പൊലീസിെൻറയും സ്റ്റുഡൻറ് പൊലീസ് കേഡറ്റിെൻറയും പിന്തുണയുണ്ടാകും. 2017 മാർച്ച് മുതൽ കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളും ജനമൈത്രി പൊലീസായി മാറിയിട്ടുണ്ട്. മീനച്ചിലാറിെൻറ തീരത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും ജലസാക്ഷരത യജ്ഞത്തിൽ പങ്കാളികളാകും. . വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽനിന്ന് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം. സ്റ്റീൽ ഗ്ലാസും വാഴയിലയും ഉപയോഗിക്കാൻ ശീലിക്കണം. ഇത്തരം വിവാഹങ്ങളിൽ കലക്ടറും ജില്ല പൊലീസ് മേധാവിയും പെങ്കടുക്കണം. ജന്മനാട് കൂടിയായ കോട്ടയത്തെ ജലജൈവ സാക്ഷരതയാക്കി മാറ്റുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. കലക്ടർ ഡോ. ബി.എസ്. തിരുമേനി ബ്രോഷർ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, െറസിഡൻറ്സ് അസോസിയേഷൻ ജില്ല അപ്പക്സ് കൗൺസിൽ പ്രസിഡൻറ് കെ.എം. രാധാകൃഷ്ണപിള്ള, മീനച്ചിൽ നദി സംരക്ഷണ സമിതി പ്രസിഡൻറ് ഡോ. ബി. രാമചന്ദ്രൻ, കോഒാഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ, സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. വി.ബി. ബിനു എന്നിവർ സംസാരിച്ചു. സ്വകാര്യകെട്ടിടത്തിലെ മാലിന്യനിക്ഷേപത്തിനെതിരെ എ.ഡി.ജി.പിക്ക് പരാതി കോട്ടയം: മള്ളുശ്ശേരിയിലെ സ്വകാര്യകെട്ടിടത്തിലെ മാലിന്യനിക്ഷേപത്തിനെതിരെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ എ.ഡി.ജി.പി ഡോ. ബി. സന്ധ്യക്ക് നിവേദനം നൽകി. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിക്കുന്ന മാലിന്യം മള്ളുശ്ശേരിയിൽ പൂട്ടിയ കള്ളുഷാപ്പ് കെട്ടിടത്തിൽ തരംതിരിക്കുന്നത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അഴുകുന്ന മാലിന്യങ്ങളടക്കം സമീപത്തെ കീഴേപാടം, തഴുതമ പാടശേഖരങ്ങളിലാണ് തള്ളുന്നത്. ഇത് ജലസ്രോതസ്സുകളെയും കിണറുകളെയും മലിനമാക്കുന്നു. ചങ്ങനാശ്ശേരി, കോട്ടയം, കുമരകം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ശേഖരിക്കുന്ന അറവ്, ഹോട്ടൽ മാലിന്യം തരംതിരിച്ച് മീൻ വളർത്തൽ, പന്നിഫാം തുടങ്ങിയവക്ക് നൽകുന്ന ജോലിയാണ് നടക്കുന്നത്. ഇതിനെതിരെ കഴിഞ്ഞദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. രാത്രിയിൽ വാഹനം എത്തുന്നത് തടയുന്നതടക്കമുള്ള സമരപരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. പകർച്ചവ്യാധി വ്യാപിച്ചതോടെ കലക്ടർ, കോട്ടയം നഗരസഭ, ഗാന്ധിനഗർ പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. നഗരത്തിലെ മാലിന്യം നീക്കം നിലക്കുന്നതിനാൽ സ്വകാര്യ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ നഗരസഭയും തയാറാകുന്നില്ല. ഇൗസാഹചര്യത്തിലാണ് നഗരസഭ കൗൺസിലർ ജോമോൾ ജയിംസ്, മള്ളൂശ്ശേരി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പ്രഫ. ജോൺസൺ ജോർജ്, ചുങ്കം തേക്കുപാലം െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പുഷ്പനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എ.ഡി.ജി.പിക്ക് നിവേദനം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story