Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:09 AM IST Updated On
date_range 12 Oct 2017 11:09 AM ISTവീട്ടമ്മയുടെ മരണം: പ്രതി പിടിയിൽ മാറിടം അറുത്തുമാറ്റി--,------------കൊലപ്പെടുത്തിയത് ഭീഷണിപ്പെടുത്തലിൽ സഹികെട്ട്
text_fieldsbookmark_border
അടിമാലി (ഇടുക്കി): സാമൂഹിക പ്രവർത്തകയായ യുവതിയെ കഴിഞ്ഞദിവസം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരുമ്പുപാലം പതിനാലാംമൈൽ ചാരുവിള പുത്തൻവീട് സിയാദിെൻറ ഭാര്യ സെലീനയുടെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് തൊടുപുഴ വണ്ടമറ്റം പടികുഴയിൽ ഗിരോഷ് ഗോപാലകൃഷ്ണനാണ് (30) പിടിയിലായത്. സെലീനയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം അവരുടെ ഇടത് മാറിടം ഛേദിച്ച് അതുമായാണ് ഇയാൾ മടങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 2015ൽ ഗിരോഷുമായി ബന്ധപ്പെട്ടുണ്ടായ പീഡനക്കേസ് സെലീനയുടെ ഇടപെടലിൽ ഒത്തുതീർപ്പാക്കിയിരുന്നു. അന്നത്തെ വ്യവസ്ഥകൾ പാലിെച്ചങ്കിലും പിന്നീടും ഇയാളെ ഇവർ നിരന്തരം ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു. അതിനിടെ, ഗിരോഷിെൻറപേരിൽ വായ്പയെടുത്ത് കാർ വാങ്ങിയെങ്കിലും കുടിശ്ശികവരുത്തി. അഡ്വാൻസ് തുകയും ഗിരോഷ് നൽകേണ്ടിവന്നു. കുടിശ്ശിക പലവട്ടം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് പൊലീസിൽ പരാതിനൽകി. അതിലും പരിഹാരമുണ്ടായില്ല. അതിനിടെ, വീണ്ടും ഭീഷണിമുഴക്കി പണം ആവശ്യപ്പെട്ടു. ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ സെലീനയെ വിളിച്ച് പണം വായ്പയായെങ്കിലും തരാൻ ഗിരോഷ് ആവശ്യപ്പെട്ടു. എന്നാൽ, തിരക്കാണെന്നുപറഞ്ഞ് ഫോൺ വിേഛദിക്കുകയായിരുന്നു. സെലീന വീട്ടിലുണ്ടെന്ന് മനസിലാക്കി അവിടെയെത്തി പണം ആവശ്യപ്പെെട്ടങ്കിലും നൽകിയില്ല. ഇതോടെ പ്രകോപിതനായ ഗിരോഷ് കൈയിൽ കരുതിയ കഠാരകൊണ്ട് കഴുത്തിൽ കുത്തിവീഴ്ത്തി. മരണം ഉറപ്പിച്ച് റോഡിലിറങ്ങിയശേഷം തിരികെയെത്തി ഇടത് മാറ് മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളുടെ കിടപ്പുമുറിയിൽ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്. ചൊവ്വാഴ്ച ഉച്ചക്ക് 2.16മുതൽ 2.24വരെ സമയത്താണ് സഭവം നടന്നത്. എന്നാൽ, രാത്രി എട്ടുമണിയോടെ സെലീനയുടെ ഭർത്താവ് സിയാദ് മത്സ്യവ്യാപാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന സ്പൈസസ് സ്ഥാപനത്തിലെ സി.സി ടി.വി പരിശോധിച്ച്, സിയാദിെൻറ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. സെലീന അണിഞ്ഞ മാല മുക്കുപണ്ടമാണെന്നറിയാതെ അതും കൈക്കലാക്കിയാണ് ഗിരോഷ് രക്ഷപ്പെട്ടത്. സംഭവശേഷം തൊടുപുഴ വണ്ടമറ്റത്തെ വീട്ടിലെത്തിയ ഇയാളെ അവിടെനിന്നാണ് പിടിച്ചത്. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈ.എസ്.പി അഭിലാഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി മോഹൻദാസ്, അടിമാലി സി.ഐ പി.കെ. സാബു, അടിമാലി എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് കസ്റ്റഡിയിലെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story