Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:06 AM IST Updated On
date_range 12 Oct 2017 11:06 AM ISTറാവുത്തർ ഫെഡറേഷൻ പരിശീലന ക്യാമ്പ് കുമളിയിൽ
text_fieldsbookmark_border
കോട്ടയം: റാവുത്തർ ഫെഡറേഷൻ ത്രിദിന നേതൃപരിശീലന ക്യാമ്പ് ഒക്ടോബർ 21, 22 തീയതികളിൽ കുമളി ഹോളിഡേ ഹോമിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21ന് വൈകീട്ട് മൂന്നിന് ചേരുന്ന സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം െചയ്യും. സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ഹനീഫ അധ്യക്ഷതവഹിക്കും. അർബുദ ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.പി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ജ്ഞാനശിഖാമണി, മൻസൂർ ഹാജി ചെന്നൈ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 22ന് രാവിലെ 8.30ന് 'മാനവികത ഇസ്ലാമിക വീക്ഷണത്തിൽ' വിഷയത്തിൽ സി.എം. അൻസാർ ഇർഫാനി തൊടുപുഴ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് ചേരുന്ന സമാപന സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ ന്യൂനപക്ഷ സമിതി അംഗം തൈക്കൂട്ടത്തിൽ സക്കീർ അധ്യക്ഷതവഹിക്കും. സംസ്ഥാന പ്രസിഡൻറ് എൻ.പി. മുഹമ്മദ് ഹനീഫ, ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, ടി.എ. ഇബ്രാഹിം റാവുത്തർ, ഇടുക്കി ജില്ല കൺവീനർ എ. അബ്ദുൽ സലാം അക്കരയിൽ, സ്വാഗതസംഘം വൈസ് ചെയർമാൻ എച്ച്. സുലൈമാൻ റാവുത്തർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story