Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൊടുപുഴ മേഖലയിലെ...

തൊടുപുഴ മേഖലയിലെ തകർന്ന റോഡുകൾക്ക്​ ഒമ്പതു​ കോടി

text_fields
bookmark_border
തൊടുപുഴ: കാലവർഷക്കെടുതിയിൽ തകർന്ന നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് ഒമ്പതു കോടി അനുവദിച്ചു. പുറപ്പുഴ-കരിങ്കുന്നം റോഡ്- 20 ലക്ഷം, നെടിയശാല--പുതുപ്പെരിയാരം- 15 ലക്ഷം, മണക്കാട്-നെടിയശാല- 18 ലക്ഷം, ചാത്തമറ്റം--മുള്ളരിങ്ങാട്- 17 ലക്ഷം, വണ്ണപ്പുറം--ചേലച്ചുവട്- 20 ലക്ഷം, മുനിസിപ്പൽ പ്രദേശത്തെ റോഡുകൾക്ക്- 10 ലക്ഷം, വെള്ളിയാമറ്റം-കറുകപ്പിള്ളി- 15 ലക്ഷം, കാഞ്ഞാർ-കറുകപ്പിള്ളി- 15 ലക്ഷം, ചെറുതോട്ടിൻകര-ഏഴല്ലൂർ- 20 ലക്ഷം, ചെപ്പുകുളം-ഉടുമ്പന്നൂർ- 15 ലക്ഷം, മുട്ടം-ഇല്ലിചാരി- 15 ലക്ഷം, നെയ്യശ്ശേരി-കോടിക്കുളം -അഞ്ച് ലക്ഷം, മലയിഞ്ചി-ചേലകാട്- ആറ് ലക്ഷം, ആർപ്പാമറ്റം-കോടിക്കുളം- ഏഴ് ലക്ഷം, ഇറക്കുംപുഴ-ബൈപാസ് എട്ട് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കാരിക്കോട്-വെള്ളിയാമറ്റം റോഡി​െൻറ കാരിക്കോട് മുതൽ ആലക്കോട് വരെയുള്ള ഭാഗം ആധുനിക രീതിയിൽ നിർമിക്കാൻ നടപടി പൂർത്തിയായതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. വെള്ളിയാമറ്റം റോഡിന് 4.2 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതി​െൻറ ടെൻഡർ പൂർത്തിയായി. ടാറിങ് ഉടൻ ആരംഭിക്കും. തൊടുപുഴ-വെള്ളിയാമറ്റം റോഡിൽ ആലക്കോട് മുതൽ വെള്ളിയാമറ്റം വരെയുള്ള ഭാഗം കഴിഞ്ഞ സീസണിൽ റീടാർ ചെയ്യുകയും ആലക്കോട് വരെയുള്ള ഭാഗങ്ങൾ മെയിൻറനൻസ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കാരിക്കോട്- ആലക്കോട് ഭാഗം കാലവർഷത്തിൽ തകർന്നത് പരിഗണിച്ചാണ് ഈ ഭാഗം പ്രത്യേകമായി പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ടാറിങ്ങാണ് നടത്തുക. കുരുതിക്കളം--വെള്ളിയാമറ്റം-തൊടുപുഴ--വണ്ണപ്പുറം--ചേലച്ചുവട് റോഡ് ആധുനിക രീതിയിൽ നിർമിക്കുന്നതിന് 95 കോടിയുടെ ഭരണാനുമതി ആയിട്ടുണ്ട്. ഇതി​െൻറ വിശദ േപ്രാജക്ട് റിപ്പോർട്ട് തയാറാക്കി വരുകയാണ്. തൊടുപുഴ-മുട്ടം റോഡ് നിർമാണത്തിന് 2.20 കോടി അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. കെ.എസ്.ടി.പി മുമ്പ് ടാർ ചെയ്ത തൊടുപുഴ-മുട്ടം റോഡിൽ പലഭാഗത്തും കുഴികൾ വീണിരുന്നു. ആധുനിക രീതിയിൽ തന്നെയാണ് ഇതി​െൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തൊടുപുഴ-കാഞ്ഞിരമറ്റം ജങ്ഷൻ മുതൽ മഹാദേവക്ഷേത്രം ജങ്ഷൻവരെയുള്ള റോഡിന് 44 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ബി.എം ആൻഡ് ബി.സി ടാറിങ്ങാണ് ഇവിടെ നടത്തുകയെന്നും പന്നിമറ്റം--പൂമാല-മേത്തൊട്ടി റോഡിന്- 49 ലക്ഷം, പന്നിമറ്റം-പൂമാല-മേത്തൊട്ടി റോഡിന് 49 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും ജോസഫ് പറഞ്ഞു. ഇതി​െൻറ ടെൻഡർ ഉടൻ ആരംഭിക്കും. കാരിക്കോട്--അഞ്ചിരി-ആനക്കയം-കാഞ്ഞാർ റോഡും ഇഞ്ചിയാനിവഴിയും ആധുനിക രീതിയിൽ നിർമിക്കുന്നതിനുള്ള േപ്രാജക്ട് റിപ്പോർട്ട് തയാറായി വരുകയാണ്. ആനക്കയം പാലം വീതി കൂട്ടി നിർമിക്കുന്നതിനുള്ള ഡിസൈൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കി നൽകുന്നതോടെ ഇതി​െൻറ തുടർ നടപടി കൈക്കൊള്ളാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. കേരളോത്സവം വഴിപാടായി; അരങ്ങേറുന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ് ചെറുതോണി: കലാകായിക ഇനങ്ങളിൽ യുവാക്കൾക്കു പ്രചോദനം നൽകുന്നതിന് ആവിഷ്കരിച്ചിട്ടുള്ള കേരളോത്സവം വഴിപാടാകുന്നു. മിക്ക പഞ്ചായത്തുകളും ഫണ്ടെഴുതി തുകയെടുക്കുന്നതല്ലാതെ ഒരു മത്സരവും സമയനിഷ്ഠയോടെ നടത്തുന്നില്ല. പ്രാദേശിക തലത്തിൽ കലാകായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തി അവർക്കു മതിയായ അംഗീകാരവും േപ്രാത്സാഹനവും നൽകുന്നതിനാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തിലാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഫുട്ബാൾ, ക്രിക്കറ്റ്, കബഡി, വോളിബാൾ, വടംവലി, അത്ലറ്റിക് മത്സരങ്ങൾ, രചന മത്സരങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് നടത്തുന്നത്. മത്സരങ്ങളുടെ നടത്തിപ്പിനായി പരമാവധി അരലക്ഷം രൂപ വരെ ഓരോ പഞ്ചായത്തിനും അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറിനും മെംബർമാർക്കുമാണ് കേരളോത്സവ നടത്തിപ്പി​െൻറ ചുമതല. പക്ഷേ, ഭൂരിപക്ഷം അംഗങ്ങളും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറേയില്ലെന്നാണ് പരാതി. ചടങ്ങിന് മാത്രം ഉദ്ഘാടനത്തിനെത്തി പലരും മടങ്ങുകയാണ് ചെയ്യുന്നത്. ജില്ല ആസ്ഥാനത്തുൾപ്പെടെ ഏതാനും ചില പഞ്ചായത്തുകളിൽ കേരളോത്സവം ആരംഭിച്ചു. പല സ്ഥലത്തും മത്സരത്തിന് റഫറിയെപ്പോലും നിയമിച്ചിട്ടില്ല. ഗ്രൗണ്ട് മാർക്കിങ് നടത്താത്ത പഞ്ചായത്തുകളുമുണ്ട്. ചില പഞ്ചായത്തുകൾ രേഖകളിൽ മാത്രമാണ് മത്സരം നടത്തുന്നത്. ഇതുമൂലം വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നതും കലാകായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുമായ പ്രതിഭകൾക്ക് അവസരം നഷ്ടമാകുന്നു. പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവരെ ബ്ലോക്ക് തലങ്ങളിലും ഇവിടെനിന്ന് ജയിക്കുന്നവരെ ജില്ല, -സംസ്ഥാന മത്സരങ്ങളിലും പങ്കെടുപ്പിക്കും. തുടക്കത്തിൽ നല്ല രീതിയിലാണ് പല പഞ്ചായത്തുകളിലും മത്സരങ്ങൾ നടത്തിയിരുന്നത്. കലാമത്സരങ്ങളിൽ മാറ്റുരക്കുന്നത് ഹൈസ്കൂൾ, കോളജ് തലത്തിലുള്ള വിദ്യാർഥികളാണ്. മത്സരങ്ങളിൽ വിധികർത്താക്കളായെത്തുന്നത് മിക്ക സ്ഥലങ്ങളിലും ഇവിടുത്തെ അധ്യാപകർ തന്നെയാണ്. ഇവർ പല മത്സരങ്ങളിലും സ്വന്തം സ്കൂളിൽ നിന്നെത്തുന്ന കുട്ടികൾക്ക് വഴിവിട്ട പരിഗണന നൽകുന്നതായും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story