Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:11 AM IST Updated On
date_range 11 Oct 2017 11:11 AM ISTഡോ. വി.സി. ഹാരിസിന് യാത്രാമൊഴി
text_fieldsbookmark_border
കോട്ടയം: സാഹിത്യ, ചലച്ചിത്ര നിരൂപകനും എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറുമായിരുന്ന ഡോ. വി.സി. ഹാരിസിന് അക്ഷരനഗരിയുടെ യാത്രാമൊഴി. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് ഏറ്റുമാനൂർ പട്ടിത്താനത്തെ സ്വന്തം സ്ഥലത്ത് മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു സംസ്കാരം. തുടർന്ന് ചേർന്ന അനുശോചനയോഗത്തിൽ ഹാരിസിന് പ്രിയപ്പെട്ട കവിതകളും പാട്ടുകളും സഹപ്രവർത്തകർ ആലപിച്ചു. രാവിലെ 10ന് എം.ജി സർവലകശാലശാല ആസ്ഥാനത്ത് എത്തിച്ച മൃതദേഹം അവിടെയും സർവകലാശാല അസംബ്ലി ഹാളിലും സ്വന്തം തട്ടകമായ സ്കൂൾ ഒാഫ് ലറ്റേഴ്സിലും പൊതുദർശനത്തിന് െവച്ചു. സഹപ്രവർത്തകരും വിദ്യാർഥികളും ശിഷ്യഗണങ്ങളും തങ്ങളുടെ പ്രിയപ്പെട്ട ഹാരിസ് മാഷിന് ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ പാടിയാണ് വിടചൊല്ലിയത്. ഉച്ചയോടെ കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സാമൂഹിക-സാംസ്കാരിക മേഖലയിലെ നിരവധിപേർ അേന്ത്യാപചാരം അർപ്പിക്കാനെത്തി. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യൻ, സംവിധായകൻ സിദ്ധാര്‍ഥ് ശിവ, ചലച്ചിത്രതാരം സജിത മഠത്തിൽ, സംവിധായകൻ ജോഷി മാത്യു തുടങ്ങിയവർ അേന്ത്യാപചാരമർപ്പിക്കാൻ എത്തിയവരിൽെപടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story