Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 11:08 AM IST Updated On
date_range 10 Oct 2017 11:08 AM ISTയദുകൃഷ്ണ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തി
text_fieldsbookmark_border
തിരുവല്ല: തിരുവല്ല കടപ്രയിലെ കീച്ചേരിവാൽക്കടവ് മണപ്പുറം ശിവക്ഷേത്രം മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷിയായി. വൈദികകർമത്തിലേക്ക് കടന്ന പട്ടികജാതി വിഭാഗക്കാരനായ . പുലയസമുദായത്തിൽ ജനിച്ചുവളർന്ന് താന്ത്രികവിദ്യകൾ അഭ്യസിച്ച യദുകൃഷ്ണ തൃശൂർ കൊരട്ടി നാലുകെട്ടിൽ പുലിക്കുന്നത്ത് പി.കെ. രവിയുടെയും ലീലയുടെയും മകനാണ്. 22കാരനായ ഇദ്ദേഹം ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ പരീക്ഷയിൽ നാലാം റാങ്കുകാരനായാണ് ഇൗ സ്ഥാനെത്തത്തുന്നത്. പുരാതനമായ മണപ്പുറം ശിവക്ഷേത്രത്തിൽ സാധകനാകാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് യദുകൃഷ്ണ പറഞ്ഞു. 12ാം വയസ്സ് മുതൽ വടക്കൻ പറവൂർ മൂത്തകുന്നം ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലെ വിദ്യാർഥിയാണ് യദുകൃഷ്ണ. കെ.കെ. അനിരുദ്ധൻ തന്ത്രിയാണ് ഗുരു. വിദ്യാപീഠത്തിെൻറ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളിൽ പൂജനടത്തിയിട്ടുണ്ട്. യദുകൃഷ്ണയുടെ സഹപാഠിയായ മനോജ് പെരുമ്പാവൂർ അറക്കപ്പടി ശിവക്ഷേത്രത്തിൽ നിയമനം ലഭിച്ച് രണ്ടുദിവസം മുമ്പ് ചുമതലയേറ്റിരുന്നു. അദ്ദേഹം വേട്ടുവസമുദായ അംഗമാണ്. കൊടുങ്ങല്ലൂർ വിദ്വൽപീഠത്തിൽ സംസ്കൃതം എം.എ അവസാന വർഷ വിദ്യാർഥികൂടിയാണ് യദുകൃഷ്ണ. നൂറ്റാണ്ടുകൾക്കുമുമ്പ് മണപ്പുറമായിരുന്ന കീച്ചേരിവാൽക്കടവ് മണപ്പുറത്ത് ഉണ്ടായിരുന്ന ശിവക്ഷേത്രം കാലക്രമത്തിൽ നശിെച്ചന്നാണ് വിശ്വാസം. പിന്നീട് കാടുമൂടിയ സ്ഥലത്ത് ഒന്നര നൂറ്റാണ്ടുമുമ്പ് വിഗ്രഹം തെളിഞ്ഞുവരുകയും പുനഃപ്രതിഷ്ഠനടത്തി ക്ഷേത്രം നിർമിക്കുകയുമായിരുന്നു. ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രത്തിൽ നേരത്തേ ഒരുനേരം മാത്രമായിരുന്നു പൂജ. 20 വർഷമായി രണ്ടു നേരം പൂജയുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരൻ, ക്ഷേേത്രാപദേശക സമിതി പ്രസിഡൻറ്്് അശോകൻ പെരുമ്പള്ളത്ത്, സെക്രട്ടറി കെ.കെ. ശ്രീകുമാർ, ആർ.എസ്.എസ് നേതാവ് ജി. വിനു, വിജയകുമാർ, സുരേഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story