Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈകുന്നേര നടത്തം...

വൈകുന്നേര നടത്തം കഞ്ഞിക്കുഴിയിലേക്ക്​ മാറ്റാം കഞ്ഞിക്കുഴി തോടിന്​ സമാന്തരമായി നടപ്പാതയുടെ നിർമാണവും ​സൗന്ദര്യവത്​കരണവും തുടങ്ങി

text_fields
bookmark_border
കോട്ടയം: നവീകരിച്ച കഞ്ഞിക്കുഴി തോടിനു സമാന്തരമായി നടപ്പാത നിർമാണത്തിനും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. നിർമാണം പൂർത്തിയാകുന്നതോടെ സായാഹ്ന സവാരിക്കറിങ്ങുന്നവരുടെ ഇഷ്ടകേന്ദ്രമായി കഞ്ഞിക്കുഴി തോട് മാറും. മീനച്ചിലാർ-മീനന്തറയാർ--കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായാണ് കഞ്ഞിക്കുഴി തോടിനു സമാന്തരമായി നടപ്പാത നിർമാണപ്രവർത്തനം ആരംഭിച്ചത്. വരട്ടാർ പുനർജ്ജീവനത്തെ തുടർന്നാണ് നദികളുടെ തീരത്തു നടപ്പാതയെന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചത്. അതിനു ചുവടുപിടിച്ച് ജലസേചനവകുപ്പാണ് നടപ്പാതകൾ നിർമിക്കുന്നത്. അഞ്ചടി വീതിയിൽ നിർമിക്കാനുദ്ദേശിക്കുന്ന നടപ്പാതക്കാവശ്യമായ സ്ഥലം അടയാളപ്പെടുത്തുന്നതിനുള്ള ടോട്ടൽ സ്റ്റേഷൻ സർവേ അടുത്തയാഴ്ച ആരംഭിക്കും. ഇറഞ്ഞാൽ മുതൽ കഞ്ഞിക്കുഴി പാലംവരെയുള്ള ഭാഗത്തെ പടിഞ്ഞാറുഭാഗത്താണ് നടപ്പാത തീർക്കുന്നത്. കളത്തുക്കടവിൽ മാർ ബസേലിയസ് സ്കൂളിനു മുൻഭാഗത്ത് ഇരുവശത്തുമായി നിർമിക്കും. കളത്തുക്കടവ് പാലത്തിനു തെക്കുവശത്ത് കൊടൂരാറിനു സമാന്തരമായി കിഴക്കോട്ടു രണ്ടു കിലോമീറ്ററോളം നടപ്പാതക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രഭാത-, സായാഹ്ന സവാരികൾ സാധ്യമായ ഇടമായി കഞ്ഞിക്കുഴി തോടും പരിസരങ്ങളും മാറും. കഞ്ഞിക്കുഴി തോടി​െൻറ കിഴക്കുഭാഗത്ത് 40 ഏക്കറോളം നെൽപാടങ്ങളിൽ ഈ വർഷം കൃഷിയിറക്കും. കണ്ണോത്ര പാടമാണു കൃഷിക്കായി ഒരുങ്ങുന്നത്. ഇതിനായി കർഷകരുടെ യോഗം ഞായറാഴ്ച വൈകീട്ട് നാലിന് കളത്തിപ്പടിക്ക് സമീപം ബൈജു വയലത്തി​െൻറ വസതിയിൽ ചേരും. മാങ്ങാനം-ആനത്താനം ഭാഗത്തെ തോടുകളുടെ നവീകരണം ഞായറാഴ്ച രാവിലെ ഒമ്പതിന് മേക്രാണിപ്പാലത്തിനു സമീപം ആരംഭിക്കും. കഞ്ഞിക്കുഴി തോട്ടിലേക്ക് എത്തുന്ന മുഴുവൻ തോടുകളും നവീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് ആരംഭിക്കുന്നത്. ചെട്ടിത്തോട് ശുചീകരണപ്രവർത്തനം ഞായറാഴ്ച രാവിലെ ഒമ്പതിന് പൂവത്തുംമൂട്ടിൽ വി.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൂവത്തുംമൂട്ടിൽനിന്ന് വടവാതൂർവരെയുള്ള നാലുകിലോമീറ്ററാണ് ശുചീകരിക്കുന്നത്. ഉദ്യോഗസ്ഥർ ഇന്ന് ശുചീകരണത്തിനിറങ്ങും കോട്ടയം: മീനച്ചിലാർ-മീനന്തറയാൽ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായ ശുചീകരണപ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഞായറാഴ്ച നടക്കും. രാവിലെ 10ന് തുരുത്തേൽപാലത്തിന് സമീപത്തെ ജൂബിലി റോഡിൽ കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻറ് കെ.എം. ദിലീപ് ഉദ്ഘാടനം ചെയ്യും. ഡിബിറ്റി പദ്ധതി ജില്ലതല ഉദ്ഘാടനം10ന് കോട്ടയം: രാസവളം സബ്‌സിഡി -ഡിബിറ്റി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും പി.ഒ.എസ് മെഷീന്‍ വിതരണവും ഒക്ടോബർ 10ന് രാവിലെ 9.30ന് കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടർ ഡോ. ബി.എസ്. തിരുമേനി നിർവഹിക്കും. ആധാര്‍ അധിഷ്ഠിത, പോയൻറ് ഓഫ് സെയില്‍ മെഷീന്‍ വഴി മാത്രമേ രാസവളം വില്‍ക്കാനും വാങ്ങാനും സാധിക്കൂ. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന രാസവളങ്ങള്‍ യഥാർഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയും കാര്‍ഷിക ആവശ്യത്തിനുള്ള രാസവളത്തി​െൻറ ദുരുപയോഗം തടയുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏതൊരാള്‍ക്കും ആധാര്‍ ഉപയോഗിച്ച് സ്വന്തം ആവശ്യത്തിനോ മറ്റൊരാള്‍ക്കു വേണ്ടിയോ ആവശ്യാനുസരണം വളം വാങ്ങാം. ജില്ലയിലെ എല്ലാ രാസവള മൊത്ത-ചില്ലറ വ്യാപാരികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. രാസവള ചില്ലറ വിൽപനക്കാർക്കുള്ള പി.ഒ.എസ് മെഷീന്‍ വിതരണവും പ്രായോഗിക പരിശീലനവും ബ്ലോക്ക് അടിസ്ഥാനത്തില്‍ നടക്കും. മെഷീന്‍ വിതരണവും പ്രായോഗിക പരിശീലനവും നടക്കുന്ന തീയതികളും സ്ഥലവും. ഒക്‌ടോബര്‍ 11: രാവിലെ 10ന് കോട്ടയം ബ്ലോക്കിലുള്ളവര്‍ക്കും ഏറ്റുമാനൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് ഉച്ചക്ക് 1.30ന് കുമാരനല്ലൂര്‍ കൃഷി ഭവനിൽ. ഒക്‌ടോബര്‍ 12: പാലാ ബ്ലോക്കിലുള്ളവര്‍ക്ക് രാവിലെ 10നും ഉഴവൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് ഉച്ചക്ക് 1.30ന് ഉഴവൂര്‍ എ.ഡി.എ ഓഫിസിൽ. ഒക്‌ടോബര്‍ 13: വാഴൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് രാവിലെ 10നും പാമ്പാടി ബ്ലോക്കിലുള്ളവര്‍ക്ക് ഉച്ചക്ക് 1.30ന് പാമ്പാടി റെഡ് ക്രോസ് ഹാളിൽ. ഒക്‌ടോബര്‍ 17: വൈക്കം ബ്ലോക്കിലുള്ളവര്‍ക്ക് രാവിലെ 10നും കടുത്തുരുത്തി ബ്ലോക്കിലുള്ളവര്‍ക്ക് ഉച്ചക്ക് 1.30ന് കടുത്തുരുത്തി പഞ്ചായത്ത് ഹാളിൽ. ഒക്‌ടോബര്‍ 19: കാഞ്ഞിരപ്പള്ളി ബ്ലോക്കിലുള്ളവര്‍ക്ക് രാവിലെ 10നും ഈരാറ്റുപേട്ട ബ്ലോക്കിലുള്ളവര്‍ക്ക് ഉച്ചക്ക് 1.30ന് തിടനാട് പഞ്ചായത്ത് ഹാളിൽ. ഒക്‌ടോബര്‍ 20: മാടപ്പള്ളി ബ്ലോക്കിലുള്ളവര്‍ക്ക് രാവിലെ 10ന് വാഴപ്പള്ളി പഞ്ചായത്ത് ഹാളിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story