Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 11:01 AM IST Updated On
date_range 5 Oct 2017 11:01 AM ISTപട്ടയം റദ്ദാക്കൽ: കോൺഗ്രസിെൻറ മൗനത്തിനു പിന്നിൽ ഗ്രൂപ്പുവഴക്ക്
text_fieldsbookmark_border
പത്തനംതിട്ട: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നൽകിയ ആറു വില്ലേജിലെ പട്ടയങ്ങൾ ഇപ്പോഴത്തെ സർക്കാർ റദ്ദാക്കിയതിനെതിരെ കോൺഗ്രസ് ജില്ല നേതൃത്വം മൗനം പാലിക്കുന്നതിന് പിന്നിൽ ഗ്രൂപ്പുവഴക്കെന്ന് ആക്ഷേപം. റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അടൂർ പ്രകാശിെൻറ മണ്ഡലമായ കോന്നിയിലെ ആറു വില്ലേജിലെ 1843 പട്ടയമാണ് റദ്ദാക്കിയത്. പട്ടയം റദ്ദാക്കിയ സാഹചര്യത്തിൽ ഭൂമി തിരിച്ചുപിടിച്ച് വനം വകുപ്പിനു കൈമാറണമെന്ന് ആവശ്യപ്പെട്ടാൽ അതും പരിഗണിക്കേണ്ടി വരുമെന്ന സാഹചര്യമുണ്ട്. പട്ടയം റദ്ദാക്കിയതിലൂടെ വനഭൂമിയാണെന്ന് റവന്യൂ വകുപ്പും സമ്മതിച്ചിരിക്കുകയാണ്.1993 മാർച്ച് 20ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പട്ടയം നൽകാൻ അനുമതി നൽകിയ 28588.159 ഹെക്ടറിൽ ഇൗ സ്ഥലങ്ങൾ ഇല്ലെന്നും പട്ടയം റദ്ദാക്കിയ ഇപ്പോഴത്തെ ഉത്തരവിലൂടെ കോന്നി തഹസിൽദാർ സ്ഥിരീകരിച്ചു. ഇത് കർഷകർക്ക് തിരിച്ചടിയാകും. ഇനി കേന്ദ്രാനുമതി ലഭിക്കാതെ ഇൗ സ്ഥലങ്ങളിൽ പട്ടയം നൽകാനാകില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് എളുപ്പമല്ല. 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ ഭക്ഷ്യ ഉൽപാദക മേഖലയിലുള്ളവർക്കാണ് കലക്ടറുടെ റിപ്പോർട്ട് പ്രകാരം പട്ടയം നൽകിയതെന്നാണ് അടൂർ പ്രകാശിെൻറ വാദം. 1955ലെ സർക്കാർ ഉത്തരവ് പ്രകാരം കോന്നി താഴം വില്ലേജിലെ ഭക്ഷ്യഉൽപാദക മേഖലയെ ഡീറിസർവ് ചെയ്തിട്ടുണ്ടെന്നും ബാക്കി സ്ഥലങ്ങളിൽ 1993ലെ കേന്ദ്രാനുമതി ലഭിച്ചതാണെന്നും അദേഹം വാദിക്കുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം ഇൗ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ റവന്യൂ, വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സി.പി.െഎയും പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് തന്നെ ഇത്രയേറെ പട്ടയങ്ങൾ ഒന്നിച്ചു റദ്ദാക്കുന്നത് ഇതാദ്യമാണെന്നും പറയപ്പെടുന്നു. ദേവികുളം താലൂക്കിൽ 1992-94 കാലയളവിൽ നൽകിയ വൃന്ദാവൻ പട്ടയമെന്ന േപരിൽ അറിയപ്പെട്ട വ്യാജപട്ടയങ്ങൾ അന്നത്തെ സബ്കലക്ടർ റദ്ദാക്കിയെങ്കിലും അത് ഇത്രയുമുണ്ടായിരുന്നില്ല. സർക്കാർ ഭൂമിക്ക് വ്യാജപട്ടയം സമ്പാദിച്ചതാണ് അന്ന് റദ്ദാക്കിയതെങ്കിലും ഇവിടെ വർഷങ്ങളായി കർഷകർ കൈവശംവെച്ച് അനുഭവിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story