Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:05 AM IST Updated On
date_range 4 Oct 2017 11:05 AM ISTഅപകടഭീഷണി; പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടി
text_fieldsbookmark_border
മൂന്നാർ: അപകടകരമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയ പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടി. മൂന്നാർ പള്ളിവാസലിലെ ചെങ്കുത്തായ പാറകൾക്കുസമീപത്തെ റിസോർട്ട് സുരക്ഷനടപടികളുടെ ഭാഗമായാണ് അടച്ചുപൂട്ടിയത്. ഇതിനടുത്ത ഐറിൻ എന്ന െഗസ്റ്റ് ഹൗസും അടപ്പിച്ചു. പ്ലം ജൂഡി റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ ഒഴിപ്പിച്ചശേഷമായിരുന്നു നടപടി. റിസോർട്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് കഴിഞ്ഞ 29ന് നോട്ടീസ് നൽകിയിരുന്നു. ദേവികുളം തഹസിൽദാർ ടി.കെ. ഷാജി, പള്ളിവാസൽ വില്ലേജ് ഓഫിസർ കെ.കെ. വർഗീസുകുട്ടി എന്നിവരുടെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘം പൊലീസ്, ഭൂസംരക്ഷണ സേന എന്നിവരുടെ സാന്നിധ്യത്തിലാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. റിസോർട്ടിെൻറ ഒരു വശത്ത് ചെങ്കുത്തായ പാറക്കെട്ടുകളുള്ളതാണ് അപകടഭീഷണി. മാർച്ച് 13ന് റിസോർട്ടിനുസമീപം നിർത്തിയിട്ട കാറുകൾക്കു മുകളിലേക്ക് പാറകൾ പതിച്ചിരുന്നു. ആഗസ്റ്റിൽ റിസോർട്ടിനുസമീപം വീണ്ടും പാറകൾ വീണു. ഇതോടെയാണ് പ്രവർത്തനം നിർത്താൻ കലക്ടർ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story