Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:05 AM IST Updated On
date_range 4 Oct 2017 11:05 AM ISTറേഷൻ വിതരണത്തിലെ പാളിച്ചകൾ വ്യാപാരികളുടെ മേൽ കെട്ടിവെക്കാൻ സർക്കാർ ശ്രമിക്കുന്നു ^ഉമ്മൻ ചാണ്ടി
text_fieldsbookmark_border
റേഷൻ വിതരണത്തിലെ പാളിച്ചകൾ വ്യാപാരികളുടെ മേൽ കെട്ടിവെക്കാൻ സർക്കാർ ശ്രമിക്കുന്നു -ഉമ്മൻ ചാണ്ടി റേഷൻ ഡീലേഴ്സ് ഉപവാസ സമരം തുടങ്ങി തിരുവനന്തപുരം: റേഷൻ വിതരണത്തിലെ പാളിച്ചകളുടെ ഉത്തരവാദിത്തം റേഷൻവ്യാപാരികളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭക്ഷ്യസുരക്ഷ നടപ്പാക്കിയ സാഹചര്യത്തിൽ റേഷൻ സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും റേഷൻകടകളിലെത്തിക്കാനുള്ള പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്. പക്ഷേ, നാളിതുവരെ സമയബന്ധിതമായി വിതരണം നടത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. നിയമപ്രകാരമുള്ള ഇ-പോസ് മെഷീൻ ഒറ്റ കടകളിൽ പോലും സ്ഥാപിച്ചിട്ടില്ല. അതിനാൽ അടിയന്തരമായി എല്ലാ കടകളിലും മെഷീൻ സ്ഥാപിച്ച് വ്യാപാരികൾക്കുള്ള വേതന പാക്കേജ് ഉടൻ നടപ്പാക്കണം. കേരളത്തിെൻറ ഭക്ഷ്യധാന്യം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് ജോണി നെല്ലൂർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന ഭാരവാഹികളായ ഇ. അബൂബക്കർ, മോഹനൻപിള്ള, മുട്ടത്തറ ഗോപകുമാർ, നൗഷാദ് പറക്കാടൻ, പി.ഡി. പോൾ, ജോൺസൺ വിളവിനാൽ തുടങ്ങിയവർ സംസാരിച്ചു. നവംബർ മുതൽ റേഷൻ വ്യാപാരികൾ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സമരം. ഉപവാസം ബുധനാഴ്ച സമാപിക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story