Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 11:09 AM IST Updated On
date_range 3 Oct 2017 11:09 AM ISTകോട്ടയത്തെ സമരം കാണാൻ പിണറായിക്ക് െകജ്രിവാൾ കത്ത് അയക്കണമോ?
text_fieldsbookmark_border
കോട്ടയം: ഭാരത് ആശുപത്രിയിലെ സമരം ചെയ്യുന്ന നഴ്സുമാരെ 'കാണാതെ' ഡൽഹിയിലെ നഴ്സുമാർക്കായി അരവിന്ദ് കെജ്രിവാളിന് കെത്തഴുതിയ മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. രണ്ടുമാസമായി തുടരുന്ന കോട്ടയത്തെ സമരം അവസാനിപ്പിക്കാൻ ചെറുവിരൽ അനക്കാത്ത സർക്കാർ ഡൽഹിയിലെ സമരത്തിനു പിന്തുണയുമായി എത്തിയതാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കിയത്. നഴ്സിങ് സംഘടനകളും വിവിധ നഴ്സുമാരാണ് വിമർശനം ചൊരിയുന്ന പോസ്റ്റുകളുമായി രംഗത്തുള്ളത്. കോട്ടയെത്ത പ്രശ്നത്തിൽ പിണറായി ഇടപെടാൻ ഇനി കെജരിവാൾ കത്ത് അയക്കണമോയെന്ന പരിഹാസവും പോസ്റ്റുകളിലുണ്ട്. സ്വന്തം കണ്ണിലെ കരട് എടുത്തിട്ടുവേണം മറ്റുള്ളിടത്തെ കോൽ എടുക്കാനെന്നും പോസ്റ്റുകളിൽ പറയുന്നു. ഡൽഹിയിലെ സമരത്തിൽ ഇടപെട്ട സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം സ്വന്തം കൺമുന്നിൽ നടക്കുന്നത് കാണണമെന്ന ആവശ്യവും ഇവർ മുന്നോട്ടുെവക്കുന്നു. ജൂലൈ 13ന് ഭാരത് ആശുപത്രിയിൽ നടന്ന മിന്നൽ പണിമുടക്കിൽ പെങ്കടുത്തവരെ പിന്നീട് പ്രതികാര നടപടിയുടെ ഭാഗമായി പിരിച്ചുവിെട്ടന്നാരോപിച്ചാണ് നഴ്സുമാർ അനിശ്ചിതകാല സമരം നടത്തുന്നത്. പരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാണ് 57 ദിവസമായി തുടരുന്ന സമരത്തിെൻറ പ്രധാന ആവശ്യം. ഡൽഹി ഐ.എൽ.ബി.എസ് ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരത്തിൽ ഇടപെടണെമന്നാവശ്യപ്പെട്ട് പിണറായി വിജയൻ കഴിഞ്ഞദിവസമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കത്ത് അയച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story