Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 10:29 AM IST Updated On
date_range 2 Oct 2017 10:29 AM ISTഎയർസെൽ–റിലയൻസ് ലയന നീക്കം ഉപേക്ഷിക്കുന്നു
text_fieldsbookmark_border
എയർസെൽ–റിലയൻസ് ലയന നീക്കം ഉപേക്ഷിക്കുന്നു ന്യൂഡൽഹി: ടെലികമ്യൂണിക്കേഷൻ കമ്പനിയായ എയർസെല്ലിനെ ഏറ്റെടുക്കാനുള്ള നീക്കം റിലയൻസ് കമ്യൂണിക്കേഷൻസ് ഉപേക്ഷിച്ചു. 46,000 കോടി രൂപയുടെ ബാധ്യതയുമായി പ്രതിസന്ധിയിലുള്ള കമ്പനി റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ വിൽപന നടത്തിയും മൊബൈൽ ടവർ, ഒാപ്റ്റിക്കൽ ഫൈബർ വ്യവസായത്തിലൂടെയും കടം വീട്ടാനുള്ള ബദൽമാർഗങ്ങൾ ആലോചിച്ചുവരുകയാണെന്ന് റിലയൻസ് കമ്യൂണിക്കേഷൻസ് മേധാവി അനിൽ അംബാനി പറഞ്ഞു. കടുത്ത മത്സരം നടക്കുന്ന രാജ്യത്തെ ടെലികമ്യൂണിക്കേഷൻ മേഖലയിൽ കമ്പനികൾ അനിയന്ത്രിത സൗജന്യ വോയ്സ് കോളുകൾ നൽകിയും അയുക്തിക വില പ്രഖ്യാപിച്ചും വിപണി പിടിക്കാൻ നടത്തുന്ന നീക്കങ്ങൾ കമ്പനിയെ പ്രതിസന്ധിയിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story