Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 10:58 AM IST Updated On
date_range 1 Oct 2017 10:58 AM ISTKwt100. Upadated fileമയക്കുമരുന്ന് കേസ്: കുവൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി
text_fieldsbookmark_border
മയക്കുമരുന്ന് കേസ്: കുവൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി hilights: ഒരു പ്രതിയുടെ ശിക്ഷ ശരിവെച്ചു, ഒരാളെ കുറ്റമുക്തനാക്കി, 119 പ്രതികൾക്ക് അമീരി കാരുണ്യം എസ്.എം. നൗഫൽ കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിൽ 15 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ഒരാളുടെ ശിക്ഷ ശരിവെച്ചു. മറ്റൊരാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. രണ്ട് മാസമായി വിവിധ കോടതി വിധികളുെട അടിസ്ഥാനത്തിലാണ് ഇൗ നടപടികൾ. ഇതു സംബന്ധിച്ച വിവരങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ അധികൃതരെ അതത് സമയങ്ങളിൽ അറിയിച്ചുകൊണ്ടിരുന്നെങ്കിലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇപ്പോൾ വിവിധ സമയങ്ങളിലുണ്ടായ വിധികൾ ഒന്നിച്ച് വെളിപ്പെടുത്തുകയായിരുന്നു. അതേസമയം, മറ്റു 119 ഇന്ത്യൻ തടവുകാരുടെ ശിക്ഷാകാലാവധി കുറക്കാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിടുകയും ചെയ്തു. തടവുശിക്ഷാ കാലാവധി കുറച്ച 119 പേരിൽ 22 പേരെ ഉടൻ മോചിപ്പിക്കും. 53 പേരുടേത് ജീവപര്യന്തത്തിൽനിന്ന് 20 വർഷമായും 18 പേരുടേത് ശിക്ഷാകാലവധിയുടെ നാലിലൊന്നായും 25 പേരുടേത് പകുതിയായും ഒരാളുടേത് നാലിൽ മൂന്നായുമാണ് കുറച്ചത്. മയക്കുമരുന്നിെൻറ വിൽപനയും ഉപയോഗവും, മോഷണം, കവർച്ച, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്കവരുടേയും കേസുകൾ. മുസ്തഫ ഷാഹുൽ ഹമീദ്, ഫൈസൽ മഞ്ചത്തു ഷാലിൽ, അബുബക്കർ സിദ്ദിഖ് അബ്ദുൽ ഖാദിർ, നിയാസ് മുഹമ്മദ് ഹനീഫ, ഹരികുമാർ പാഞ്ചാലപതി, മുഹമ്മദ് റാസിക്ക് ഷെയ്ഖ്, മുബാറക്ക് ബാഷാ ഷെയ്ഖ്, മസ്താൻവാല പീർജിയോ, കിരൺ കുമാർ ചാറപ്പള്ളി, വികാസ് വിധുപാൽ, സയാം സിറാജ് മുഹമ്മദ് ഇബ്രാഹിം, രാമൻ ജാലു, ശ്രീനിവാസൻ രാജാ ശ്രീനിവാസൻ, ഗുർജന്ദ് മക്കൻ സിങ്, പ്രഭാകർ ധരുരി ബൽറാം എന്നിവരുെട വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. സുരേഷ് രാജു സഞ്ചാ രാജുവിെൻറ വധശിക്ഷ ശരിവെച്ചു. രാജേഷ് കിരൺ പിേൻായെയാണ് വെറുതെ വിട്ടത്. ഇവർ ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. കോടതികൾ നൽകിയ പട്ടികയിൽ ഇന്ത്യക്കാർ എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും പാസ്പോർട്ട് നമ്പറില്ലെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. അതിനാൽ ഇവരുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലേ അറിയാൻ സാധിക്കൂ. 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച കോടതിവിധികളിൽ സന്തോഷം പ്രകടിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് 119 പേരുടെ ശിക്ഷ ലഘൂകരിച്ച കുവൈത്ത് അമീറിെൻറ കാരുണ്യത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ജയിലിൽനിന്ന് വിട്ടയക്കുന്നവർക്കുള്ള സഹായങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസി ചെയ്യുമെന്ന് സുഷമ വ്യക്തമാക്കി. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും പറഞ്ഞു. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി കേരള സന്ദർശനത്തിനിടെ 149 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ സന്നദ്ധത അറിയിക്കുകയും കഴിഞ്ഞ ദിവസം ഇവരിൽ പലരെയും ജയിലിൽനിന്ന് വിട്ടയക്കുകയും ചെയ്തിരുന്നു. വിട്ടയക്കപ്പെട്ടവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന് 35 കോടി രൂപയും ഷാർജ ഭരണാധികാരി അനുവദിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story