Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 10:31 AM IST Updated On
date_range 1 Oct 2017 10:31 AM ISTവ്യാജനിയമന ഉത്തരവ് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടി; ഒരാൾ കസ്റ്റഡിയിൽ
text_fieldsbookmark_border
വ്യാജനിയമന ഉത്തരവ് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടി; ഒരാൾ കസ്റ്റഡിയിൽ കിളിമാനൂര്‍: സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നിര്‍മിച്ച് നല്‍കി പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കാരേറ്റ് പേടികുളം സ്വദേശി അഭിജിത്തിനെ (23) കിളിമാനൂര്‍ പൊലീസ് പിടികൂടിയതായി അറിയുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. ശനിയാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗാർഥികളെ കബളിപ്പിക്കാനായി ഉപയോഗിച്ച വ്യാജനിയമന ഉത്തരവ് നിർമിച്ച് നല്‍കിയത് മേഖലയിലെ ഒരു പ്രമുഖ ബി.ജെ.പി നേതാവിെൻറ കമ്പ്യൂട്ടര്‍ സെൻററില്നിന്നാണെന്ന് പൊലീസ് പറയുന്നു. ഈ കമ്പ്യൂട്ടര്‍ സെൻറര്‍ റെയ്ഡ് ചെയ്ത പൊലീസ് സംഘം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളടങ്ങുന്ന ഹാര്‍ഡ് ഡിസ്കും കണ്ടെത്തിയതായി അറിയുന്നു. എന്നാൽ, സ്ഥാപനം ആരുടെ പേരിലാണെന്ന് അറിയണമെങ്കിൽ തുടർച്ചയായ അവധിയായതിനാൽ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരും. സംസ്ഥാനത്തിെൻറ പലഭാഗങ്ങളിലായി നൂറു കണക്കിന് ഉദ്യോഗാർഥികൾ തട്ടിപ്പിന് ഇരയായിട്ടുണ്ടത്രേ. ഇതിെൻറ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് കവലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പൊലീസ് അന്വേഷണത്തില്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര, വാളകം, കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, പാലക്കാട് ചെര്‍പ്പുളശ്ശേരി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ നിയമനം നല്‍കികൊണ്ടുള്ള വ്യാജ ഉത്തരവുകൾ പൊലീസിന് ലഭിച്ചതായി അറിയുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധയില്‍ നൂറോളം വ്യാജ നിയമന ഉത്തരവുകളും വിവിധ സ്കൂളുകളുടെ വ്യാജ മുദ്രകളും 88,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനവ്യാപകമായി നടന്ന തട്ടിപ്പായതിനാല്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചിത്രവിവരണം: വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story