Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 11:05 AM IST Updated On
date_range 23 Nov 2017 11:05 AM ISTഅർച്ചന കൊലക്കേസ്: പ്രതിയായ സംവിധായകൻ കുറ്റക്കാരൻ; ശിക്ഷ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: വട്ടിയൂർക്കാവ് അർച്ചന കൊലക്കേസിൽ പ്രതി സിനിമ സീരിയൽ സംവിധായകൻ ദേവൻ കെ.പണിക്കർ എന്ന തൃശൂർ സ്വദേശി ദേവദാസ് (40) കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. നാലാം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ഇന്ന് ശിക്ഷ വിധിക്കും. 2009 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ദേവദാസിെൻറ രണ്ടാം ഭാര്യ നല്ലില സ്വദേശിനി അർച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ചുവീഴ്ത്തി കൈകാലുകൾ കെട്ടിയിട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഡിസംബർ 31ന് വൈകീട്ട് ആറിന് വട്ടിയൂർക്കാവ് ചിത്രമൂല ലൈനിൽ കളഭം എന്ന പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് അസഹനീയ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. അർച്ചന കൊല്ലപ്പെട്ട ഒരാഴ്ച കഴിഞ്ഞ് അവരുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മൃതദേഹത്തിൽനിന്ന് കിട്ടിയ സൂക്ഷ്മ ജീവികളുടെ വളർച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. അയൽവാസിയുടെ മൊഴിയും നിർണായകമായി. ദേവദാസിെൻറ രണ്ടാം വിവാഹം ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ല. വിവാഹിതനാണെന്ന കാരയം അർച്ചനയിൽനിന്ന് മറച്ചുവെച്ചു. ആദ്യ ഭാര്യ രണ്ടാംവിവാഹം അറിഞ്ഞ് വിവാഹമോചനത്തിന് ശ്രമിച്ചു. തുടർന്ന് അർച്ചനയുമായുള്ള ബന്ധം ഒഴിയാൻ ദേവദാസ് ശ്രമിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിൽനിന്ന് അർച്ചന പിന്മാറിയതിനാലും ബ്യൂട്ടീഷനായ അർച്ചനയുടെ ചാരിത്ര്യത്തിലുള്ള സംശയം മൂലവും കൊല നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story