Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 10:56 AM IST Updated On
date_range 20 Nov 2017 10:56 AM ISTകോട്ടയത്ത് വീണ്ടും ദമ്പതികളെ കാണാതായി; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
text_fieldsbookmark_border
കോട്ടയം: കുടുംബവഴക്കിനെത്തുടർന്ന് കുഴിമറ്റത്ത് ദമ്പതികളെ കാണാതായെന്ന് പരാതി. ചിങ്ങവനം കുഴിമറ്റം സദൻ കവലക്ക് സമീപം മോനിച്ചൻ (42), ഭാര്യ ബിൻസി (നിഷ -37) എന്നിവരെയാണ് കാണാതായത്. 17ന് അർധരാത്രിയായിരുന്നു സംഭവം. ഭാര്യയെ സംശയിച്ച മോനിച്ചൻ മാസങ്ങളായി വീട്ടിൽനിന്ന് പിണങ്ങിയാണ് കഴിഞ്ഞിരുന്നത്. തമിഴ്നാട് സ്വദേശിയുമായി ബിൻസിക്ക് അടുപ്പമുണ്ടെന്ന സംശയത്തിൽ മോനിച്ചൻ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. സംഭവദിവസം വീട്ടിൽനിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നത് മോനിച്ചൻ കണ്ടു. ഇത് ആരാണെന്ന് അന്വേഷിച്ച് വീട്ടിലെത്തിയ ഇയാൾ ബിൻസിയുമായി വഴക്കിട്ടു. വഴക്ക് രൂക്ഷമായതോടെ ബിൻസി ഇരുന്ന മുറിയിലേക്ക് വെട്ടുകത്തിയുമായി മോനിച്ചൻ കയറിപ്പോകുന്നത് കണ്ടതായി കുട്ടികൾ പൊലീസിന് മൊഴി നൽകി. അൽപസമയത്തിനുശേഷം ഇയാൾ വീടിന് പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ ബിൻസിയും ഇറങ്ങിപ്പോയി. ഇരുവരും തിരികെവരാതായതോടെ മക്കളായ രണ്ട് പെൺകുട്ടികളും ആൺകുട്ടിയും ബന്ധുക്കളുടെ വീട്ടിലേക്ക് പോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽനിന്ന് ബിൻസിയുടെ രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തി. സംഭവത്തിൽ ബിൻസിക്ക് പരിക്കേറ്റതായി സൂചനയുണ്ട്. എന്നാൽ, സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ല. ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുടുംബവഴക്കിനെത്തുടർന്ന് മാറിനിൽക്കുകയെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം. അതേസമയം, ഒരാഴ്ചക്കിടെ കോട്ടയം നഗരസഭയിലും പനച്ചിക്കാട് പഞ്ചായത്തിലുമായി രണ്ട് ദമ്പതികളെ കാണാതായി. ഏറ്റവും ഒടുവിലത്തേതാണ് കുഴിമറ്റെത്ത സംഭവം. ഇൗ മാസം 13ന് കെ.എസ്.ഇ.ബി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണ് കാണാതായത്. മനോവിഷമത്തിലായിരുന്ന മകൻ മാങ്ങാനം പുതുക്കാട്ട് ടിൻസി ഇട്ടി എബ്രഹാം (37) രണ്ടുദിവസത്തിന് ശേഷം ജീവനൊടുക്കിയിരുന്നു. ഏപ്രിൽ ആറിന് കാറിൽ ഭക്ഷണംവാങ്ങാൻ വീട്ടിൽനിന്ന് പുറപ്പെട്ട കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരുടെ തിരോധാനമായിരുന്നു ആദ്യത്തേത്. ഇവരെ കണ്ടെത്താൻ കഴിയാതെ ഏഴുമാസം പിന്നിടുേമ്പാഴാണ് സമാനരീതിയിൽ സംഭവങ്ങൾ ആവർത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story