Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 10:56 AM IST Updated On
date_range 20 Nov 2017 10:56 AM ISTഗൃഹനാഥനെ നഷ്ടമായ വീട്ടമ്മക്ക് പെരിയാർ വനത്തിൽ ദുരിതജീവിതം
text_fieldsbookmark_border
നാലുവർഷം പിന്നിട്ടിട്ടും നീതിയില്ല കുമളി: പെരിയാർ കടുവ സേങ്കതത്തിനുള്ളിലെ തകർന്നുവീഴാറായ കുടിലിൽ മഴയും തണുപ്പും കാട്ടിലെ ജീവികളുടെ ആക്രമണവും ഭയന്ന് റവന്യൂ വകുപ്പിെൻറ നീതിക്കായി വൃദ്ധയായ വീട്ടമ്മ കാത്തിരിക്കുന്നു. തേക്കടി പനക്കൽ പരേതനായ രാജപ്പെൻറ ഭാര്യ തങ്കമണിയാണ് (62) തമിഴ്നാടിെൻറ കുടിയിറക്കൽ ഭീഷണിക്കിടെ റവന്യൂ അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജോലികൾക്കായി സിമൻറ് സൂക്ഷിച്ചിരുന്ന ഗോഡൗണിെൻറ കാവൽക്കാരനായിരുന്നു തങ്കമണിയുടെ ഭർത്താവായ രാജപ്പൻ. 45 വർഷത്തിലധികമായി വനത്തിനുള്ളിലെ കുടിലിലാണ് താമസം. 2012 നവംബറിൽ ഇവരെ കുടിൽ പൊളിച്ചുനീക്കി ഒഴിപ്പിക്കാനായി തമിഴ്നാട് നടത്തിയ ശ്രമത്തോടെയാണ് കുടുംബത്തിെൻറ ദുരിതാവസ്ഥ പുറത്തറിഞ്ഞത്. നാട്ടുകാരും വനം അധികൃതരും ഇടപെട്ടതോടെ തമിഴ്നാടിെൻറ പാട്ടഭൂമിയിലെ കുടിൽ പൊളിച്ചുമാറ്റൽ താൽക്കാലികമായി നിർത്തിവെച്ചു. കുമളി വില്ലേജ് ഒാഫിസറുടെ നേതൃത്വത്തിലാണ് കുടിൽ പൊളിക്കാൻ ശ്രമം നടന്നത്. ആശ്രയത്തിന് ആരുമില്ലാതെ കഴിഞ്ഞ കുടുംബത്തിന് അഞ്ചുസെൻറ് ഭൂമിയും വീടും നൽകാമെന്ന് വില്ലേജ് ഒാഫിസർ അറിയിച്ചെങ്കിലും നൽകിയില്ല. ഇതിനിടെ, അന്നത്തെ വില്ലേജ് ഒാഫിസർ കുടുംബത്തെ നിരന്തരം അലോസരപ്പെടുത്തുകയും ഏക മകെൻറ താൽക്കാലിക ജോലി ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കിയത് കുടുംബത്തിന് താങ്ങാവുന്നതിലുമേറെയായിരുന്നു. ഇതിൽ മനംനൊന്ത് ഗൃഹനാഥനായിരുന്ന രാജപ്പൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകകൂടി ചെയ്തതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാജപ്പെൻറ മൃതദേഹം മറവുചെയ്യാൻ സ്ഥലമില്ലാതെ വില്ലേജ് ഒാഫിസ് പടിക്കൽ വെച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ ഉയർന്ന റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അന്നത്തെ ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം ഒട്ടകത്തലമേട്ടിൽ അഞ്ചുസെൻറ് ഭൂമി അളന്നുതിരിച്ച് നൽകിയെങ്കിലും വർഷം നാലുകഴിഞ്ഞിട്ടും പട്ടയം നൽകാതെ അധികൃതർ നിർധന കുടുംബത്തെ കബളിപ്പിച്ചു. പ്രശ്നങ്ങൾക്ക് കാരണക്കാരനായ വില്ലേജ് ഒാഫിസർക്ക് പ്രമോഷനും ആനുകൂല്യങ്ങളും നൽകി ആദരിച്ചപ്പോൾ കാട്ടിനുള്ളിലെ കുടിലിൽ ജീവൻ പണയംവെച്ച് ഒറ്റക്ക് കഴിയാനായിരുന്നു തങ്കമണിയുടെ വിധി. അളന്നുകിട്ടിയ അഞ്ചുസെൻറ് ഭൂമിക്ക് പട്ടയരേഖകൾ കിട്ടാത്തതിനാൽ വീടുവെക്കാനുള്ള സാമ്പത്തിക സഹായം നൽകാൻ പഞ്ചായത്തിനും കഴിയുന്നില്ല. പി.കെ. ഹാരിസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story