Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 11:02 AM IST Updated On
date_range 18 Nov 2017 11:02 AM IST-------------------കേരളത്തിൽ 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും ^ഗഡ്കരി ബോഡിമെട്ട്^മൂന്നാര്‍ ദേശീയപാത വികസനം: നിർമാണോദ്ഘാടനം നിർവഹിച്ചു
text_fieldsbookmark_border
-------------------കേരളത്തിൽ 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും -ഗഡ്കരി ബോഡിമെട്ട്-മൂന്നാര്‍ ദേശീയപാത വികസനം: നിർമാണോദ്ഘാടനം നിർവഹിച്ചു മൂന്നാര്‍: രണ്ടുവര്‍ഷത്തിനകം കേരളത്തില്‍ 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബോഡിമെട്ട് മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയപാത വികസനത്തിെൻറ നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 380.76 കോടി െചലവില്‍ നിര്‍വഹിക്കുന്ന ഈ പാതയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ 2019 ആഗസ്റ്റിൽ പൂര്‍ത്തീകരിക്കാനാവുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനപ്പെട്ട രണ്ട് തീര്‍ഥാടന കേന്ദ്രങ്ങളായ പഴനിയെയും ശബരിമലയെയും ബന്ധിപ്പിക്കുന്ന പാത ദേശീയപാതയായി പ്രഖ്യാപിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. കൊച്ചിയില്‍നിന്ന് മൂന്നാറിലേക്കുള്ള പാതയും വികസിപ്പിക്കും. ഇത് കോണ്‍ക്രീറ്റ് കൊണ്ടുള്ള നാലുവരി പാതയാക്കും. സംസ്ഥാനത്ത് നിലവില്‍ ഒട്ടേറെ റോഡ് വികസനങ്ങള്‍ നടപ്പാക്കിവരുന്നുണ്ട്. ഇതില്‍ 198, 490, 663 കിലോമീറ്റര്‍ വരുന്ന പാതകള്‍ക്ക് യഥാക്രമം 4450, 27600, 6800 കോടി അനുവദിച്ചിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ഹെലികോപ്ടറിൽ മൂന്നാറിലെത്തിയ മന്ത്രിയെ പഴയമൂന്നാറിലെ ഹൈ ആള്‍റ്റിറ്റ്യൂഡ് സ്പോര്‍ട്സ് ട്രെയിനിങ് സെൻററിൽ മന്ത്രി ജി. സുധാകരന്‍, ജോയ്സ് ജോര്‍ജ് എം.പി, എസ്. രാജേന്ദ്രന്‍ എം.എൽ.എ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വേദി ഒരുക്കിയിരുന്ന പോസ്റ്റ് ഒാഫിസ് ജങ്ഷനിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ മന്ത്രിക്ക് അനുഭാവം പ്രകടിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകരും മന്ത്രി ജി. സുധാകരനെ അനുകൂലിച്ച് സി.പി.എം പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചത് അലോസരമുണ്ടാക്കിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ജോയ്സ് ജോര്‍ജ് എം.പി സ്വാഗതം പറഞ്ഞു. ഉപരിതല ഗതാഗത മന്ത്രാലയം ചീഫ് എൻജിനീയര്‍ എ.കെ. നാഗ്പാല്‍, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു തുടങ്ങിയവർ പങ്കെടുത്തു. 3441 കോടിയുടെ ദേശീയപാത വികസനം നടന്നു -സുധാകരൻ മൂന്നാർ: 18 മാസത്തിനുള്ളിൽ സംസ്ഥാനത്താകെ 3441 കോടിയുടെ ദേശീയപാത വികസനം നടന്നതായും 25,000ത്തിനും 30,000 കോടിക്കും ഇടയിൽ ഫണ്ട് ഉപയോഗിച്ച് ദേശീയപാത നാലുവരിയാക്കൽ പ്രവർത്തനം നടപ്പാവുകയാണെന്നും മന്ത്രി ജി. സുധാകരൻ. ദേശീയപാത വികസനത്തെ സംസ്ഥാനം സ്വാഗതം ചെയ്യുന്നു. റോഡ് വികസനത്തിൽ സംസ്ഥാനവും കേന്ദ്രവും കൈകോർത്ത് മുന്നോട്ടുപോവുകയാണ്. സംസ്ഥാന സർക്കാറിെൻറ 625 കോടിയും നബാർഡിൽനിന്നുള്ള 210 കോടിയും ഉൾപ്പെടെയുള്ള തുകകൊണ്ട് റോഡ് വികസനം നടന്നതായും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story