Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 11:02 AM IST Updated On
date_range 11 Nov 2017 11:02 AM ISTകെ.എസ്.ടി.പി റോഡ് നവീകരണം: നഗരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
കോട്ടയം: നഗരഹൃദയത്തിലെ റോഡുകൾ ശനിയാഴ്ച മുതൽ കെ.എസ്.ടി.പി നവീകരിക്കും. ശീമാട്ടി റൗണ്ടാന മുതൽ ബേക്കർ ജങ്ഷനിലെ വൈ.ഡബ്ല്യു.സി.എ വെരയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. റൗണ്ടാന മുതൽ നാഗമ്പടം റെയിൽവേ മേൽപാലം വരെയുള്ള ഭാഗം തകർന്നത് വൻ ഗതാഗക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ ഉയർന്ന പരാതിക്ക് പരിഹാരമായാണ് നടപടി. ശീമാട്ടി റൗണ്ടാനക്ക് ചുറ്റുമുള്ള വാഹനഗതാഗതം വൺവേയായി ക്രമീകരിക്കും. നിലവിലെ ടാറിങ് പൂർണമായും പൊളിച്ചുനീക്കും. തുടർന്ന് മണ്ണിട്ടുയർത്തി മൂന്നുതട്ടുകളാക്കിയാണ് ടാറിങ് നടത്തുന്നത്. റോഡിേലക്ക് ഇറങ്ങിനിൽക്കുന്ന പോസ്റ്റുകളും നീക്കംചെയ്യും. ഇതോടെ, ബേക്കര്‍ ജങ്ഷനിലെ ട്രാഫിക് ഐലന്‍ഡിനും മാറ്റമുണ്ടാകും. ടാറിങ് പൂര്‍ത്തിയായാലും റൗണ്ടാന പൊളിച്ചിട്ടിരിക്കുന്നതും ആകാശപ്പാത നിര്‍മാണം പൂര്‍ത്തിയാകാത്തതും തിരിച്ചടിയാകും. നാഗമ്പടം റെയിൽവേ മേൽപാലം നിർമാണം നടക്കുന്നതിനാൽ ആഭാഗം ഒഴിച്ചിട്ടാവും നവീകരണം നടത്തുന്നതെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു. ടാറിങ് ജോലികൾ നടക്കുന്നവേളയിൽ നഗരത്തിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം * എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്തുനിന്ന് കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡുവഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകണം. * കുമരകം ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷന് മുമ്പ് എ.വി.ജി പെട്രോള്‍ പമ്പിന് പിറകുവശത്തെ റോഡിലൂടെ നാഗമ്പടത്ത് എത്തി കുര്യൻ ഉതുപ്പ് റോഡുവഴി തിരിഞ്ഞുപോകണം *നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്ന് കുമരകം, പരിപ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുര്യൻ ഉതുപ്പ് റോഡുവഴി ശാസ്ത്രി റോഡിലെത്തി ശീമാട്ടി റൗണ്ടിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞുപോകണം * എം.സി റോഡിൽ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നിലവിലെ രീതിയിൽതന്നെ പോകാം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story