Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശശികല വിഭാഗത്തിനെതിരെ...

ശശികല വിഭാഗത്തിനെതിരെ റെയ്​ഡ്​ അതിർത്തി ജില്ലയിലും

text_fields
bookmark_border
കുമളി: എ.െഎ.എ.ഡി.എം.കെ ശശികല--ദിനകരൻ പക്ഷത്തി​െൻറ നേതാക്കളെ തേടി ആദായനികുതി വകുപ്പ് അധികൃതർ അതിർത്തി ജില്ലയിലും എത്തി. രണ്ട് ദിവസമായി തമിഴ്നാട്ടിലെമ്പാടും തുടരുന്ന റെയ്ഡി​െൻറ ഭാഗമായാണ് ടി.ടി.വി. ദിനകരൻ പക്ഷത്തെ ശക്തനായ ആണ്ടിപ്പെട്ടി എം.എൽ.എ തങ്കതമിഴ് ശെൽവനെ തേടി ആദായനികുതി വകുപ്പ് അധികൃതർ തേനി ജില്ലയിലെത്തിയത്. തങ്കതമിഴ് ശെൽവ​െൻറ പി.എയായ കനകരാജി​െൻറ കമ്പത്തുള്ള വീട്ടിലും ഒാഫിസിലുമാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയത്. രാത്രി ഒമ്പതായിട്ടും പരിശോധന അവസാനിച്ചിട്ടില്ല. തങ്കതമിഴ് ശെൽവനെതിരെ രേഖകൾ തേടിയാണ് അധികൃതരുടെ പരിശോധനയെന്നാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story