Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 11:02 AM IST Updated On
date_range 9 Nov 2017 11:02 AM ISTനഗരസഭയിലെ ആദ്യ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് കാഞ്ഞിരമറ്റത്ത് ആരംഭിച്ചു
text_fieldsbookmark_border
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ആദ്യ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് കാഞ്ഞിരമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ പല പ്രദേശങ്ങളിലും ഷ്രഡിങ് യൂനിറ്റ് തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയതോടെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്ന ഷ്രഡിങ് യൂനിറ്റ് കാഞ്ഞിരമറ്റം 24-ാം വാർഡിലെ ചുരുളി റോഡിലുള്ള വ്യവസായ എസ്റ്റേറ്റിലാണ് സ്ഥാപിച്ചത്. നഗരസഭയുടെ അഞ്ച്, 15, 35 വാർഡുകളിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നിരുന്നു. അഞ്ചാം വാർഡിൽ പലതവണ ചർച്ചനടത്തിയിട്ടും പ്രാദേശിക എതിർപ്പ് ഉയർന്നതിനെത്തുടർന്ന് നഗരസഭ പിന്മാറുകയായിരുന്നു. മറ്റു രണ്ട് സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനമായില്ല. ഇതിനിടെ, യൂനിറ്റ് ആരംഭിക്കാൻ വേഗം നടപടി സ്വീകരിക്കണമെന്ന് കാണിച്ച് നഗരകാര്യഡയറക്ടർ നഗരസഭക്ക് കത്ത് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 24-ാം വാർഡിൽ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് തുടങ്ങാൻ തീരുമാനിച്ചത്. കാഞ്ഞിരമറ്റത്തെ യൂനിറ്റിൽ സമീപവാസികൾക്ക് തൊഴിലും നൽകുമെന്ന് ബുധനാഴ്ച ചേർന്ന കൗൺസിലിൽ തീരുമാനമായി. കൂടാതെ, ഒരു യൂനിറ്റുകൂടി നഗരസഭയിൽ സ്ഥാപിക്കാനും തീരുമാനമായതായി ചെയപേഴ്സൺ സഫിയ ജബ്ബാർ പറഞ്ഞു. PHOTO:: TDL5 plastic കാഞ്ഞിരമറ്റത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റിൽ പൊടിച്ചെടുത്ത പ്ലാസ്റ്റിക് നഗരസഭയക്ക് ലഭിക്കാനുള്ള വസ്തുനികുതി കുടിശ്ശികയടക്കം ഉടൻ പിരിച്ചെടുക്കാൻ നിർദേശം തൊടുപുഴ: നഗരസഭയക്ക് ലഭിക്കാനുള്ള വസ്തുനികുതി കുടിശ്ശികയടക്കം വേഗം പിരിച്ചെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. വസ്തു ഉടമകൾക്ക് തവണകളായി നികുതിയടക്കാൻ സൗകര്യം ഏർപ്പെടുത്തുന്നതോടൊപ്പം പിഴപ്പലിശ പൂർണമായി ഒഴിവാക്കിയ നഗരസഭയുടെ നടപടി അംഗീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. പി.എം.എ.വൈ പദ്ധതി പ്രകാരം നിർമിച്ച ശേഷം പിന്നീട് വിപുലപ്പെടുത്തിയ വീടുകൾ കണ്ടെത്തി മാനദണ്ഡപ്രകാരമുള്ള നികുതി ഈടാക്കണമെന്ന നിർദേശവും ഉയർന്നു. മുൻ ചെയർമാന്മാരായ രാജീവ് പുഷ്പാംഗദൻ, എ.എം. ഹാരിദ് എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. പി.എം.എ.െവെ ലിസ്റ്റ്് പരിശോധിച്ച് ഇപ്രകാരമുള്ളവർക്ക് നോട്ടീസ് നൽകണം. വസ്തുനികുതി പരിഷ്കരണം നടപ്പാക്കിയ കാര്യം കെട്ടിട ഉടമകളെ അറിയിക്കാൻ എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരെ താൽക്കാലികമായി നിയോഗിക്കാനും തീരുമാനിച്ചു. ഡിസംബറോടെ പ്രക്രിയ പൂർത്തീകരിക്കും. ലൈഫ്മിഷൻ പദ്ധതിപ്രകാരം, പൂർത്തിയാകാത്ത വീടുകൾക്ക് തുടർ ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മാർഗനിർദേശങ്ങൾ പാലിച്ച് ഇതുവരെ നിർമിച്ചിട്ടും പൂർത്തിയാകാത്ത വീടുഷകൾ പ്രത്യേകസമിതി പരിശോധിച്ചായിരിക്കും സഹായം ലഭ്യമാക്കുക. 42 വീടാണ് നഗരസഭ പരിധിയിൽ പൂർത്തിയാകാതെ കിടക്കുന്നത്. ഗുണഭോക്താവിെൻറ സമ്മതപത്രം വാങ്ങി കരാറുകാരെ നിയോഗിച്ചായിരിക്കും തുടർ പ്രവൃത്തി പൂർത്തീകരിക്കുക. നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയിൽ വീഴ്ചവരുത്തുന്ന കരാറുകാരനെ ഒഴിവാക്കാൻ കൗൺസിൽ തീരുമാനം. കരാർ വ്യവസ്ഥ പാലിച്ച് നടത്തിയ ജോലികൾക്ക് മാത്രം പണം നൽകിയാൽ മതിയെന്നും തീരുമാനിച്ചു. ശബരിമല സീസൺ കണക്കിലെടുത്ത് ബദൽ സംവിധാനത്തെക്കുറിച്ച് മൂന്നുദിവസത്തിനകം നിർദേശം സമർപ്പിക്കാൻ അസിസ്റ്റൻറ് എൻജിനീയറെ ചുമതലപ്പെടുത്തി. സ്കൂളിലെ മോഷണം: വിരലടയാളം ലഭിച്ചു തൊടുപുഴ: മോഷണം നടന്ന ജയ്‌റാണി പബ്ലിക് സ്‌കൂളിലെ ഓഫിസ് മുറിയിൽനിന്ന് മോഷ്ടാവിേൻറതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചു. വിരലടയാള വിദഗ്ധർ പരിശോധിച്ചപ്പോൾ 12 വിരലടയാളങ്ങളാണ് ലഭിച്ചത്. ഇതിൽ എട്ടെണ്ണം ജീവനക്കാരുേടതാണ്. നാലെണ്ണം ആരുടെയാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 20,000 രൂപയാണ് കഴിഞ്ഞദിവസം സ്‌കൂളിൽനിന്ന് നഷ്ടപ്പെട്ടത്. കുടുംബശ്രീ സി.ഡി.എസ് വാർഷികം രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികം നടത്തി. ദിവ്യജോതി ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അനിലിെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ രാധാമണി പുഷ്പജൻ മുഖ്യപ്രഭാഷണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story