Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 11:06 AM IST Updated On
date_range 7 Nov 2017 11:06 AM ISTകൃഷിക്കും തോടിനും ഭീഷണിയായി എം സാൻഡ് നിർമാണശാല
text_fieldsbookmark_border
തിരുവല്ല: ജനവാസകേന്ദ്രത്തിന് മധ്യത്തിൽ പ്രവർത്തിക്കുന്ന എം സാൻഡ് നിർമാണശാലയിൽനിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മലിനജലം കെട്ടിക്കിടന്ന് കൃഷി നശിച്ചു. തോടും മലിനപ്പെടുകയാണ്. നെടുമ്പ്രം പഞ്ചായത്തിൽ പത്താം വാർഡിൽ മുറിഞ്ഞചിറയിലാണ് സ്വകാര്യ പ്ലാൻറ് പ്രവർത്തിക്കുന്നത്. ഇതിന് എതിരെ പരിസരവാസികൾ പരാതിയുമായി രംഗത്തുണ്ട്. എം സാൻഡ് നിർമാണത്തിനുവേണ്ടി പാറപ്പൊടി കഴുകി ശുദ്ധീകരിച്ച ശേഷം ബാക്കി വരുന്ന മലിനജലമാണ് മലിനീകരണത്തിനു കാരണമാകുന്നത്. പുറത്തേക്കൊഴുകുന്ന ജലം സമീപത്തെ കൃഷിയിടങ്ങളിൽ വ്യാപിക്കുന്നത് കൃഷിനാശത്തിന് ഇടയാക്കുന്നു. സമീപ പറമ്പുകളിലെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയവക്കാണ് ഭീഷണിയാകുന്നത്. കൃഷിഭവൻ സഹകരണത്തോടെ നടത്തിയ കരനെൽ കൃഷിയും കഴിഞ്ഞ വർഷം നശിച്ചു. രാസവസ്തുക്കൾ കലർന്ന വെള്ളം പരക്കുന്നതുമൂലം കർഷിക വിളകളുടെ വേര് അഴുകുന്നതാണ് കൃഷിനാശത്തിന് ഇടയാക്കുന്നത്. പ്ലാൻറിെൻറ പരിസരത്ത് കുട്ടൻകോളനിയടക്കം നൂറോളം വീടുകളാണ് ഉള്ളത്. മലിനജലത്തിെൻറ വ്യാപനം സമീപത്തെ കിണറുകളെയും മലിനപ്പെടുത്തുന്നുണ്ട്. പമ്പാനദിയുടെ കൈവഴിയായ മണിപ്പുഴ തോട് പ്ലാൻറിന് പിന്നിലൂടെയാണ് ഒഴുകുന്നത്. ഇതിലേക്ക് ഒഴുകുന്ന മലിനജലം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. മലിനജലം സംഭരിക്കുന്നതിന് ആവശ്യമായ സംവിധാനം പ്ലാൻറിൽ ഇല്ലാത്തതാണ് പ്രശ്നത്തിനു കാരണം. പാറപ്പൊടി കലർന്ന മെഴുക് പരുവത്തിലുള്ള വെള്ളം മണ്ണുമാന്തികൊണ്ട് കോരിയെടുത്ത് പ്രദേശത്തെ റോഡുകളിൽ തള്ളുന്നതായും നാട്ടുകാർ പറയുന്നു. മെറ്റൽ പൊടിക്കുമ്പോൾ ഉയരുന്ന വലിയ ശബ്ദവും പരിസരവാസികൾക്ക് അസഹ്യമാകുന്നുണ്ട്. ഇതേസമയം, മലിനീകരണ നിയന്ത്രണ ബോർഡിെൻറ നിയമങ്ങൾ പാലിച്ചാണ് പ്ലാൻറ് പ്രവർത്തിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story