Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 11:06 AM IST Updated On
date_range 7 Nov 2017 11:06 AM ISTറബർ വില വീണ്ടും താഴോട്ട്; അന്താരാഷ്ട്ര വിപണിയിലും ഇടിവ് തുടരുന്നു
text_fieldsbookmark_border
കോട്ടയം: റബർ വില വീണ്ടും താേഴാട്ട്. ആർ.എസ്.എസ് നാലിന് ഇടവിട്ട ദിവസങ്ങളിൽ 100 മുതൽ 300 രൂപ വരെ കുറഞ്ഞു. വ്യാപാരി വിലയിലും ഗണ്യമായ ഇടിവുണ്ട്. 122.50 രൂപയാണ് വ്യാപാരി വില. ചൊവ്വാഴ്ച 50 പൈസ വർധിച്ച് 123 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിലും വില ഇടിയുകയാണ്. ബാേങ്കാക്കിൽ 103 രൂപയും ക്വാലാലംപുരിൽ 91.30 രൂപയുമാണ് ഇൗ ദിവസങ്ങളിലെ വില. ചൈനയിലും ടോക്യോയിലും റബർ വില കുറയുകയാണ്. 112 രൂപയാണ് ടോക്യോ മാർക്കറ്റിലെ വില. ചൈനയിൽ 115 രൂപയും. മഴ ശക്തമാവുകയും ഉൽപാദനം കുറയുകയും ചെയ്തിട്ടും വില ഉയരാത്ത സാഹചര്യം കാർഷിക മേഖലയെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് കർഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാറിെൻറ ഒത്താശയോടെ വൻതോതിൽ റബർ ഇറക്കുമതി തുടരുകയാണ്. വിലയിടിവും ടയർ ലോബിയുടെ ഇടപെടലും ബഹുഭൂരിപക്ഷം കർഷകരെയും ടാപ്പിങ്ങിൽനിന്ന് പിന്തരിപ്പിക്കുന്നതായി കർഷക സംഘടനകൾ പറയുന്നു. വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ് കർഷകർ. അതുകൊണ്ടുതന്നെ ടാപ്പിങ് നിർത്തുന്നവർ നിരവധിയാണ്. വിലത്തകർച്ച പരിഹരിക്കാൻ നടപടികൾ അനിശ്ചിതത്വത്തിലായതും കർഷകരെ വലക്കുന്നുണ്ട്. സർക്കാറിെൻറ വിലസ്ഥിരത ഫണ്ടും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. കോടികളാണ് ഫണ്ടിൽ കെട്ടിക്കിടക്കുന്നത്. റബർ ബോർഡിെൻറ പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതും കർഷകരെ വലക്കുന്നു. വിലവർധനക്കുള്ള ഒരുനടപടിയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാറിെൻറ പ്രഖ്യപനങ്ങളെല്ലാം ജലരേഖയാവുകയാണ്. ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ കർഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികളും പരാജയപ്പെടുകയാണ്. റബർ വിഷയം അവരാരും ഇപ്പോൾ കാര്യമായി ചർച്ചെചയ്യുന്നില്ല. അവധിക്കച്ചവടക്കാരും വിലയിടിവിന് കാരണക്കാരാണ്. വ്യാപാരികളും വിഷമത്തിലാണ്. വിപണയിൽ കാര്യമായി റബർ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ടയർ കമ്പനികൾക്ക് റബർ വിതരണം ചെയ്യുന്ന വ്യാപാരികൾ മാത്രമാണ് റബർ വാങ്ങുന്നത്. ഇത് 1500 ടണ്ണിൽ താഴെയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാവുന്നതും കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്. ഉത്തരേന്ത്യൻ കച്ചവടക്കാർ കേരളത്തിലേക്കുള്ള വരവും കുറച്ചിട്ടുണ്ട്. ടയർ കമ്പനികൾ വിപണിയിൽ സജീവമായാൽ വില ഉയരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മഴ ശക്തമായാൽ ഉൽപാദനം കുറയും. ഇത് നേരിയ വില വർധനക്ക് വഴിയൊരുക്കുമെങ്കിലും ചെറുകിട കർഷകരാവും ദുരിതത്തിലാവുക. സി.എ.എം കരീം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story