Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 10:56 AM IST Updated On
date_range 6 Nov 2017 10:56 AM ISTകോട്ടയത്ത് ബേക്കറി നിർമാണസാധന മൊത്തവിതരണ കേന്ദ്രത്തിൽ തീപിടിത്തം; കോടികളുടെ നഷ്ടം
text_fieldsbookmark_border
കോട്ടയം: കോട്ടയം ചന്തക്കടവിൽ നാലുനിലക്കെട്ടിടത്തിലെ ബേക്കറി ഉൽപന്ന നിർമാണസാധനങ്ങളുടെ മൊത്തവിതരണകേന്ദ്രത്തിന് തീപിടിച്ച് കോടികളുടെ നഷ്ടം. തീപടരുേമ്പാൾ മുകളിലത്തെ നിലയിൽ ഉറക്കത്തിലായിരുന്ന കെട്ടിടമുടമയുടെ കുടുംബത്തെ സമീപത്തെ പത്രസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും വഴിയാത്രക്കാരും വിളിച്ചു ണർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ 13 ഫയർ ഫോഴ്സ് യൂനിറ്റ് നാലരമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണിെൻറ പിൻഭാഗെത്ത അഞ്ച് ഫ്രീസറുകളിൽ ഒന്നിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. ഞായറാഴ്ച പുലർച്ച അഞ്ചിന് പാനിയക്കുളങ്ങര പി.ആർ. രഞ്ജിത്തിെൻറ ഉടമസ്ഥതയിലുള്ള അന്ന ട്രേഡേഴ്സിനാണ് തീപിടിച്ചത്. നാലുനിലക്കെട്ടിടത്തിെൻറ ആദ്യനിലയിൽ കടയും രണ്ടാം നിലയിൽ ഗോഡൗണുമാണ്. ഏറ്റവും മുകളിലത്തെ നിലയിലാണ് രഞ്ജിത്തും ഭാര്യ നീനയും മക്കളായ നിയയും സേറയും താമസിക്കുന്നത്. സമീപത്തെ പത്രസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ബിജു ഗേറ്റ് പൂട്ടാൻ പോകുേമ്പാഴാണ് രണ്ടാം നിലയിലെ ഗോഡൗണിെൻറ പിൻഭാഗത്ത് തീപടരുന്നത് കണ്ടത്. തുടർന്ന് ഗേറ്റ് ചാടിക്കടന്ന് വാതിലിൽ ഇടിച്ച് ശബ്ദമുണ്ടാക്കിയും തീപടരുന്നത് കണ്ട വഴിയാത്രക്കാർ കൂക്കിവിളിച്ചും ഉടമയെ വിവരമറിയിച്ചു. ഉണർന്ന ഉടമയും കുടുംബവും താഴെയിറങ്ങിയപ്പോൾ കോട്ടയത്തുനിന്ന് അഗ്നിശമനസേന എത്തി. പിന്നീട് ചങ്ങനാശ്ശേരി, പാമ്പാടി, കടുത്തുരുത്തി, പാലാ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ഗോഡൗണിൽ ബേക്കറി സാധനങ്ങൾ കേടാകാതിരിക്കാൻ പ്രവർത്തിപ്പിച്ച ഫ്രീസറിൽനിന്ന് തീപടർന്ന് നെയ്യ്, ഡാൽഡ, ക്രീം, എണ്ണ അടക്കമുള്ള ബേക്കറി ഉൽപന്നനിർമാണ സാധനങ്ങളിലേക്ക് വ്യാപിച്ചു. അഗ്നിശമനസേനാംഗങ്ങൾ കടതുറന്ന് കയറിയെങ്കിലും തീയും പുകയും രൂക്ഷഗന്ധവും വിലങ്ങുതടിയായി. പുകതിങ്ങി കെട്ടിടത്തിെൻറ ചില്ലുകൾ പൊട്ടിച്ചിതറി. കൂടുതൽ ഫയർ ഫോഴ്സ് യൂനിറ്റുകൾ എത്തിയതോടെ തീയണക്കൽ ഉൗർജിതമായി. സമീപത്തെ തോട്ടിൽനിന്ന് 60 തവണ വെള്ളമെടുത്ത് കൊണ്ടുവന്നാണ് തീയണച്ചത്. സമീപവാസികളും 70 അഗ്നിശമന സേനാംഗങ്ങളും മണിക്കൂറുകൾ പ്രയത്നിച്ച് രാവിലെ ഒമ്പതരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒന്നരവർഷം മുമ്പാണ് പുതിയകെട്ടിടം പണിത് രഞ്ജിത് കച്ചവടവും കുടുംബസമേതം താമസവും തുടങ്ങിയത്. ക്രിസ്മസ് സീസൺ മുന്നിൽകണ്ട് വെച്ചിരുന്ന 95 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും നശിച്ചതായി രഞ്ജിത് പറഞ്ഞു. കെട്ടിടത്തിെൻറ ഭിത്തി വിണ്ടുകീറി. പുകയിലും വെള്ളത്തിലും കടയിലെ സാധനങ്ങളും നശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story